നേരം ഇരുട്ടി തുടങ്ങി ......സമയം 6 മണി ആകുന്നെ ഉള്ളു ....സൂര്യനു പണ്ടത്തെ പോലെ അത്ര ശുഷ്കാന്തി ഒന്നുല്യാ.....കൃത്യ സമയത്ത് അല്ലെങ്കില്‍ സ്വല്‍പ്പം നേരത്തെ ആശാന്‍ മുങ്ങുന്നു ....അങ്ങേര്‍ക്കും മടുത്തു എന്ന് തോന്നുന്നു .അങ്ങനെയുള്ള കാര്യങ്ങളല്ലേ ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നെ ..എത്രയും കൂടുതല്‍ സമയം എല്ലാവരെയും ഉറക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത് എന്ന് ആള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രം ......
ചാരുകസേരയില്‍ ആകാശത്തേക്ക് നോക്കി അങ്ങനെ മലര്‍ന്നു കിടക്കാന്‍ നല്ല രസമാണ് .നക്ഷത്രങ്ങള്‍ ഒന്നും കാണാനില്ല .ആകാശം ഒരു മഴയ്ക്ക് വേണ്ടി തയ്യാര്‍ എടുക്കുന്നത് പോലെ തോന്നി .അതെ ചെറിയ ചെറിയ മഴത്തുള്ളികള്‍ മുഖതേക്ക് പതിച്ചു തുടങ്ങി .കസേരയും എടുത്തു പതുക്കെ ഉമ്മറത്തേക്ക് നീങ്ങി .മഴ പതുക്കെ ശക്തി പ്രാപിച്ചു തുടങ്ങി .........
കൃഷ്ണാ ഗുരുവായൂരപ്പാ ..........മുത്തശ്ശി നാമം ജപിക്കുന്ന ശബ്ദം ആണ് വയസ്സ് 80 കഴിഞു ആള്‍ക്ക് .ഇപ്പോഴും നല്ല ആരോഗ്യാണ്. ചിട്ടയോടെയുള്ള ജീവിതാണ് ഇപ്പോഴും പാടത്തും പറമ്പിലും ഒക്കെ ഓടി നടക്കും .മഴ പെയ്യുന്നത് കണ്ടിട്ടാവണം നാമജപം മതി ആക്കി മുത്തശ്ശി എന്റെ അടുത്ത് വന്നിരിപ്പായി .ഇതിപ്പോ എന്താ ഇങ്ങനെ ഒരു മഴ .ഇത് മകരമാസം ആണ് കുട്ട്യേ .മകരത്തില്‍ മഴ പെയ്താല്‍ മരുന്നിനു പോലും ഒന്നും കിട്ടില്യാന്ന പഴമക്കാര്‍ പറയാ .മുത്തശ്ശി പറയണത് ശരി ആണ് .ഇപ്പൊ എല്ലാം ഇങ്ങനെ ആണ് .പ്രകൃതിയുടെ ഒരു താളം നഷ്ടപെട്ടിരിക്കുന്നു ............
ഇന്ന് നമ്മുടെ തെക്കേലെ ശ്രീധരന്‍ വന്നിരുന്നു ഇവിടെ , ആര് നമ്മുടെ ബ്രോക്കര്‍ ശ്രീധരന്‍ ആണോ .......അതെ .....മുത്തശ്ശി തുടര്ന്നു ..... നമ്മുടെ നിലം കൊടുക്കുന്നുണ്ടോ എന്നറിയണം .പൊന്നും വില തരാന്നാ ശ്രീധരന്‍ പറയണേ ഏതോ കമ്പനി അവിടെ വീട് കെട്ടാന്‍ പോകുന്നുത്രേ , നമ്മടെ നിലം മാത്രല്ല ചുറ്റുമുള്ളതെല്ലാം ചോദിച്ചിട്ടുണ്ടെന്ന കേള്‍ക്കണേ എന്തായാലും ഞാന്‍ കൊടുക്കില്ല കൃഷി അത്ര ലാഭം ഒന്നും അല്ലച്ചാലും സ്വന്തം വീട്ടിലെക്കുള്ളതിനു ആരെയും ആശ്രയിക്കണ്ടല്ലോ , വിജയനും (അയല്‍വാസി ആണ് ) അങ്ങനെ തന്യാ പറഞ്ഞെ .എല്ലാ സ്ഥലവും ഇങ്ങനെ മണ്ണിട്ട് നികത്തിയാല്‍ പിന്നെ അരിക്ക് നമ്മള്‍ എവിടെയാ പോകാ...........
അത് പറഞ്ഞപോഴാ നമ്മുടെ വിജയന്‍റെ ഇളയ കുട്ടില്ലേ എന്താ പേര് ഞാന്‍ മറന്നു.ഇപ്പോളത്തെ പേരൊന്നും ഓര്‍ക്കാന്‍ കൂടി പറ്റണില്ല ........
സ്മൃതി എന്നല്ലേ മുത്തശ്ശി
അത് തന്നെ അവള് മിടുക്കി കുട്ടിയാ പാട്ടും ഡാന്‍സും ഒക്കെ ഉണ്ട് ന്നാ കേട്ടെ നന്നായി പഠിക്കും ചെയ്യും ഇന്നിവിടെ വന്നിരുന്നു അവള് ടിവിയില്‍ ഒരു പരിപാടി ഉണ്ട് ത്രെ .തിരുവനതപുരം പോണം ന്നാ പറഞ്ഞെ ....എന്റെ അനുഗ്രഹം മേടിക്കാന്‍ വന്നതാ .ലക്ഷിമിയോടു (സഹോദരി ) ഫോണില്‍ എന്തോ ഒരുട്ടം ചെയ്യണം ന്നും പറയണത് കേട്ടു എനിക്ക് മനസ്സിലായില്ല ..........
അത് ' SMS ' ആണു മുത്തശ്ശി .എന്തെങ്കിലും ആവട്ടെ .....അവള് നല്ല കുട്ടിയാ. പറ്റൂച്ചാ നീയും ഒന്ന് ചെയ്തോളു .നിന്റെ കയ്യിലും ല്ലേ ഫോണ്‍ . പറയണത് കേള്‍ക്കുണ്ടോ നീയ് ............
ആ ........അയക്കാം
ആ മൂളല്‍ അത്ര രസിക്കാത്തത് കൊണ്ടാവണം മുത്തശ്ശി പതുക്കെ അകത്തേക്ക് നടന്നു .ആ പോക്ക് ഭക്ഷണത്തിനുള്ള പോക്കാണ് .എന്റെ ശ്രദ്ധ വീണ്ടും മറ്റെങ്ങോട്ടോ പോയി ...
ദെ ചോറ് വിളമ്പി വച്ചിട്ടുണ്ടുട്ടോ . ലക്ഷ്മി ഏടത്തിയുടെ വിളി ആണ് മുത്തശ്ശിയുടെ കൂടെ എന്റെ കഴിക്കലും കൂടി അങ്ങ് കഴിഞ്ഞാല്‍ ഒരു സീരിയല്‍ അല്ലെ പോകു സീരിയല്‍ ആള്‍ക്ക് ഒരു വീക്നെസ് ആണ് .ഒരെണ്ണം പോലും വിടാതെ കണ്ടു കളയും.
മഴ സാമാന്യം തരകേടില്ലാതെ തന്നെ പെയ്തിട്ടുണ്ട് , റോഡില്‍ വെള്ളച്ചാല്‍ രൂപം കൊണ്ടിട്ടുണ്ട് . മുറ്റത്തും അങ്ങിങ്ങായി വെള്ളം കെട്ടി കിടക്കനുണ്ട്.തെളിഞ്ഞ ആകാശത്തു ത്രിമൂര്‍ത്തികള്‍ എത്തിയിട്ടുണ്ട് .41 ദിവസം തുടര്‍ച്ചയായി കണ്ടാല്‍ വിചാരിച്ച കാര്യം ന്ടക്കുന്നാ മുത്തശ്ശി പറയാറ്.ഇതിപ്പോ ഇരുപത്തി അഞ്ചാമത്തെ ദിവസം ആയി .എത്ര തവണ ശ്രമിച്ചിട്ടും മുഴുമിക്കാന്‍ പറ്റീട്ടില്ല ഇത് വരെ .ചില ദിവസം അത് മറന്നു പോകും .വിശ്വാസം ഉണ്ടായിട്ടൊന്നും അല്ലാട്ടോ വെറുതെ ഒരു രസം അത്രേ ഉള്ളു........
കുട്ടാ ................എത്ര നേരായി എന്നറിയോ ചോറ് വിളമ്പി വച്ചിട്ട് നീ എന്താ അവിടെ ചെയ്യണേ മഴ പെയ്തതാ ഇഴ ജന്തുക്കള്‍ ഒക്കെ കാണും പുറത്ത്......ലക്ഷ്മി ഏടത്തിയുടെ സ്വരം ഇത്തിരി കനത്തിട്ടുണ്ട്.അടുത്ത ഒരു വിളിക്ക് ചാന്‍സ് ഉണ്ടാക്കുന്നത് അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി കൊണ്ട് മനസ്സില്ല മനസ്സോടെ ആണെങ്കിലും അകത്തേക്ക് നടന്നു .ചീവീടുകള്‍ അപ്പോഴും എന്നെ വിളിക്കുണ്ടായിരുന്നു ....................
30 comments:
ഇതിനെ ഒരു story എന്ന category യില്‍ പെടുത്താമോ എന്നൊന്നും അറിയില്ല .എന്നാലും ആത്മാര്‍തമായ ഒരു ശ്രമം ഇതിന്റെ പിന്നിലുണ്ട് .ഒരു തുടക്കക്കാരന്‍ എന്ന നിലക്ക് എല്ലാവരുടെയും വിലയേറിയ അഭിപ്രായം പ്രതീക്ഷിച്ചു കൊള്ളുന്നു.
കഥ എന്ന് പറയാറായിട്ടില്ലെങ്കിലും നാടും മഴയും മുത്തശ്ശിയും മറ്റുമൊക്കെ ചേര്‍ന്ന ഒരു നല്ല നൊസ്റ്റാള്‍ജിക്‍ എഴുത്ത്.
അക്ഷരത്തെറ്റുകള്‍ മാറ്റാന്‍ ശ്രദ്ധിയ്ക്കൂ.
[തൃസന്ധ്യ, ശബ്ദം]
മോശമില്ല. എഴുതി തെളിയും. ആശംസകള്‍.
അഭിപ്രായം പറഞ്ഞ ശ്രീ ക്കും കുമാരന്‍ ചേട്ടനും വളരെയധികം നന്ദി ............
valare nannaayittundu......... aashamsakal......
ഒരു നെസ്റ്റാള്‍ജിയ.
എഴുത്തു രസമായിരിക്കുന്നു . ഇനിയും എഴുതുക.
ആശംസകള്‍
@jayarajmurukkumpuzha : നന്ദി
@ഹംസ : നന്ദി
തന്റെയുള്ളിൽ വലിയൊരു സാഹിത്യകാരനുണ്ടടോ....കുമരേട്ടൻ പറഞ്ഞപോലെ എഴുതി തെളിയും...പിന്നെ പോസ്റ്റ് ആ വള്ളുവനാടൻ ശെയിലി ഇഷ്ടായി
തുടക്കക്കാരനാണല്ലോ... ഒരു നാടൻ ജീവിതത്തിന്റെ പശ്ചാതല മൊരുക്കാൻ കഴിഞ്ഞിട്ടുണ്ട് കുറ്റം പറയാൻ കഴിയില്ല . നന്ദി ആശംസകൾ.
enthayalum annanu ente vaka asamsakal....pinne annan ezhuthiya blog nammale polulla pravasikalku oru 3 minutes enkilum mazhayum rathreem pinne muthassimarem avarude aa lokathekku pokan sahayichu...ariyallo....ippo athokke vidooram....arkaaa samayam.....
Great blog.
@എറക്കാടൻ / Erakkadan :
ഉറങ്ങി കിടക്കണ ആ സാഹിത്യ കാരനെ ഉണര്‍ത്താനുള്ള ശ്രമാണ്.പക്ഷെ ആള്‍ കുംഭകര്‍ണ സേവയില്‍ ആണെന്ന തോന്നണേ ......
വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ അധികം നന്ദി
@ പാലക്കുഴി
വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ അധികം നന്ദി
@ Babu Sankar
കുറച്ചു സമയം നാട്ടിലേക്കു പോകാന്‍ കഴിഞു എന്നറിഞ്ഞതില്‍ സന്തോഷം .....
വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ അധികം നന്ദി
ഒരു നൊസ്റ്റാള്‍ജിക്‍ ഫീലിംഗ് ഉണ്ട് ...
ആശംസകള്‍
ബൂലോകത്തേക്ക് സ്വാഗതം കുട്ടാ (എന്റെയും വിളിപ്പേരാണ്).
താങ്കള്‍ പറഞ്ഞത് പോലെ തന്നെ കഥ എന്ന് പറയാന്‍ പറ്റില്ലെങ്കിലും നല്ലൊരു വായനാസുഖം തന്നു. വളരെ ലളിതമായ അവതരണം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇതു വായിക്കുമ്പോള്‍ തന്നെ നാടിന്റെ ഒരു കുളിര് അനുഭവപെട്ടു. വീണ്ടും എഴുതുക. വൈവിധ്യമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക..
ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു...
ആദ്യമായി, സ്വാഗതം ബൂലോഗത്തേക്കു്.
ഇഷ്ടായീട്ടോ. കഥയാണെങ്കിലും അല്ലെങ്കിലും, നല്ല രസകരമായി വായിച്ചുപോകാന്‍ പറ്റി. ശരിക്കും ഒരു മഴക്കാല സന്ധ്യയിലെത്തിയപോലെ.
തറവാട്ടിലെത്തിയ ഒരു പ്രതീതി...ആശംസകള്‍
കുട്ടാ.. ഭംഗിയായിരിക്കണൂ .. സംഘട്ടനങ്ങളും ക്ലൈമാക്സും ഒന്നും വേണ്ട ഒരു നല്ല കഥയ്ക്ക്.. വായിക്കുന്നവര്‍ക്ക് ഒരു ഫീല്‍ ഉണ്ടായാല്‍ മാത്രം മതി.. അതില്‍ കുട്ടന് നൂറു മാര്‍ക്ക്
@അഭി
@Typist | എഴുത്തുകാരി
@സുമേഷ് | Sumesh Menon @ഗോപീകൃഷ്ണ൯
@കൊലകൊമ്പന്‍
പുതുമുഖങ്ങള്‍ക്കു എല്ലാവരും നല്‍ക്കുന്ന പ്രോത്സാഹനത്തിനും വിലയേറിയ അഭിപ്രായങ്ങള്‍ക്കും വളരെ ഏറെ നന്ദി ......
കുട്ടന്റെ ലളിതമായ ശൈലിയും, ഭാഷയും എനിക്കേറെ ഇഷ്ടപ്പെട്ടു. പോസ്റ്റിനു ഒരു ഒഴുക്കും ഉണ്ട്. ഇതൊക്കെ ധാരാളം മതീട്ടോ ഇവിടെ ജീവിച്ചു പോകാന്‍. സ്വാഗതം! ഇനിയും വരാം ട്ടോ.
താമസിച്ചാണ് ഇവിടെ വന്നത്
ആശംസകള്‍ :)
എന്തോ ഒരു നാട്ടിന്‍ പുറത്തേക്കു പോയ പ്രതീതി..ഭാഷാ ശൈലിയും ഇഷ്ട്ടപ്പെട്ടു .
നന്നായിട്ടുണ്ട്.ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു ....
yes a good attempt
i like the language
s improve
ഇനിയും നന്നായി എഴുതാനാവും.
തുടരൂ!
ആശംസകൾ!
ബൂലോകത്തേക് സ്വാഗതം കുട്ടാ.
കൂടുതല്‍ നല്ല പോസ്റ്റുകളുമായി ബൂലോകം നിറഞ്ഞ് നില്‍ക്കുമാറാകട്ടെ. ആശംസകള്‍ .
അവതരണം തരക്കേടില്ല. പക്ഷെ അപൂര്‍ണത നിഴലിക്കുന്നു.അതിന്റെ തുടര്‍ച്ച എഴുതിയാല്‍ നന്നാവും . ഭാവുകങ്ങള്‍!!!
@raadha
@Radhika Nair
@deepu
@supriya
@jayanEvoor
@നിരക്ഷരന്‍
@ഇസ്മായില്‍ കുറുമ്പടി ( തണല്‍)
വന്നതിലും അഭിപ്രായം അറിയിച്ചതിലും എല്ലാവര്‍ക്കും വളരെയധികം നന്ദി ട്ടോ .............
" തെളിഞ്ഞ ആകാശത്തു ത്രിമൂര്‍ത്തികള്‍ എത്തിയിട്ടുണ്ട് .41 ദിവസം തുടര്‍ച്ചയായി കണ്ടാല്‍ വിചാരിച്ച കാര്യം ന്ടക്കുന്നാ മുത്തശ്ശി പറയാറ്"
ഒരു പിടീം കിട്ടില്ലല്ലോ കുട്ടാ..
മുത്തശ്ശിയേക്കുറിച്ച് ഇനിയും എഴുതൂ...എത്ര കേട്ടാലും മതിവരാത്ത ഒന്നാണെനിക്ക് മുത്തശ്ശിക്കഥ. പിന്നേയ്, ആ മുത്തശ്ശിയോട് പറയണ്ടാട്ടോ, ഈ വായാടി തത്തമ്മ റിയാലിറ്റി ഷോയിലെ കുട്ടികള്‍ sms ചോദിക്കുന്നതിനെ കളിയാക്കികൊണ്ടൊരു പോസ്റ്റിട്ടിരുന്നുവെന്ന്..ചിലപ്പോ മുത്തശ്ശിക്ക് ഇഷ്ട്പ്പെടില്ല!
കുട്ടാ, നല്ല തുടക്കം. കുറച്ചു നേരത്തെയ്ക്കെങ്കിലും എന്നെ ഗൃഹാതുരനാക്കി.
പിന്നെ കുട്ടന്‍ എന്നാ പേരിനു ഒരു ഓമനത്വമുണ്ട്. ആ പേരും മുത്തശ്ശിയും ചേര്‍ന്നപ്പോള്‍ എന്റെ വീട്ടിലെ ആരോ കഥ പറയുന്ന പ്രതീതി... ഇനിയും എഴുതൂ.. ആശംസകള്‍.
@Vayady : തെളിഞ്ഞ ആകാശത്തു ത്രിമൂര്‍ത്തികള്‍ എന്ന് ഞാന്‍ ഉദേശിച്ചത് നക്ഷത്രങ്ങളെ ആണ് .വൈകുന്നേരങ്ങളില്‍ ആകാശത്തേക്ക് നോക്കിയാല്‍ അടുത്ത് അടുത്ത് 3 നക്ഷത്രങ്ങളെ കാണാം അതാണ് ത്രിമൂര്‍ത്തികള്‍ .
വന്നതിലും അഭിപ്രായം പറഞ്ഞതിലും ഒരു പാട് നന്ദിട്ടോ
@വഷളന്‍ (Vashalan) :
വന്നതിലും അഭിപ്രായം പറഞ്ഞതിലും ഒരു പാട് നന്ദിട്ടോ
തുടക്കത്തിൽ ഗൃഹാതുരത്വത്തെയാണല്ലൊ ആദ്യം അണിയിച്ചൊരുക്കിയിരിക്കുന്നത്..
എല്ലാവിധ ഭാവുകങ്ങളും....കേട്ടൊ കുട്ടാ.
gddd...realy i feel it
Post a Comment