Friday, March 26, 2010

ന്നാലും ന്നോട് ഇത് വേണ്ടായിരുന്നു ട്ടോ.........

ട്ടോ .....വാതിലില്‍ ഉള്ള ശക്തമായ മുട്ടല്‍ കേട്ടാണ്  ഞെട്ടി ഉണര്‍ന്നത് . അമ്മയാണ്
" പോണില്ലേ നീ ഇന്ന് ,സമയം എത്ര ആയീന്നാ വിചാരം ഞാന്‍ എത്രാമത്തെ പ്രാവശ്യ നിന്നെ വിളിക്കണേ എന്നറിയോ , ഇനിപ്പോ ട്രെയിന്‍ കിട്ടൂന്ന് എനിക്ക് തോന്നുന്നില്ല ,പാതിര വരെ കമ്പ്യൂട്ടര്‍ ന്റെ മുന്‍പില്‍ ഇരിക്കും എന്നിട്ട് കാലത്ത് എഴുന്നേല്‍ക്കാനും  പറ്റില്ല " . കാലത്ത് തന്നെ അമ്മയുടെ കയ്യില്‍ നിന്ന് മേടിച്ചു കൂട്ടിയപ്പോ സന്തോഷായി ....... മൊബൈല്‍ എടുത്തു സമയം നോക്കി ...4 .45 ... ചാടി എഴുന്നേറ്റു ........ 15 മിനിറ്റ് കൊണ്ട് കലാ പരിപാടികള്‍ ഒക്കെ കഴിച്ചു വീട്ടില്‍ നിന്നിറങ്ങി  " കുട്ടിയെ  അവിടെ എത്തിയാല്‍ വിളിക്കണം ട്ടോ " വിളിക്കണം എന്ന് അമ്മ ഉദേശിച്ചത്‌ missed call അടിക്കണം എന്നാന്നു.ലാന്‍ഡ്‌ ഫോണില് missed കാള്‍ അടിക്കണ ആകെ ഒരു പുലി ഞാന്‍ മാത്രം ആണെന്ന തോന്നണേ ..... 
                     ഹോ എന്തൊരു  തണുപ്പ് ....വൃശ്ചികമാസാണ്.അമ്മ ഉണ്ടാക്കി തന്ന  ചൂട് കട്ടന്‍ ചായ കൊണ്ടൊന്നും   ഇപ്പൊ പിടിച്ചു നിലക്കാന്‍ പറ്റുന്നില്ല ....പാടം കേറി ഗോപാലേട്ടനെ വീട് എത്തി .ഗോപാലേട്ടന്‍ മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു ച്ചാലും അവിടെ എത്തിയാല്‍ ഇപ്പോളും ഒരു പേടി ആണ് . അതിനു കാരണം മതിലിന്റെ തോട്ട അടുത്ത് തന്നെ ആണ് ഗോപാലേട്ടനെ ദഹിപ്പിചിരിക്കണേ.  അവിടെ എത്തിയാല്‍ മുഖം മനസ്സില്‍ തെളിയും കുട്ടാ എന്ന് വിളിക്കണ പോലെ.പിന്നെ അങ്ങോട്ട് മണിച്ചിത്രതാഴില്‍ ഇന്നസെന്റെട്ടന്‍  നടക്കണ മാതിരി ഒരു നടത്താണ്‌.  പോയ വഴിയില്‍ പുല്ലു പോലും മുളക്കില്യ.
                   സ്റ്റേഷന്‍ എത്തി .തിങ്കളാഴ്ച ആയതു കൊണ്ടാവണം സാമാന്യം നല്ല തിരക്കുണ്ട് .പാസ്സിഞ്ചര്‍ ട്രെയിന്‍ മാത്രം നിര്‍ത്തുന്ന  ഈ സ്റ്റേഷനില്‍ ഇത്ര തിരക്ക് കാണുന്നത് ഈ തിങ്കളാഴ്ച മാത്രം .രാജീവേട്ടനും മോഹനേട്ടനും രവിയേട്ടനും ചര്‍ച്ച തുടങ്ങി കഴിഞു .എല്ലാരും government  employees  ആണ് .പാസ്സിഞ്ചര്‍ ട്രയിനിലെ  സ്ഥിരം യാത്രക്കാര്‍ .  ഇന്ന വിഷയം എന്നൊന്നും ഇല്ല്യ  ചര്‍ച്ച ചെയ്യാന്‍ ,  ഭൂമിക്കു കീഴിലുള്ള എന്തിനെ പറ്റിയും.തിങ്കളാഴ്ചകളില്‍ ഞാനും കൂടും. പത്ര വായന , ന്യൂസ്‌ കാണല്‍ അങ്ങനത്തെ ദുശീലങ്ങള്‍ ഒന്നും ഇല്യാത്തത് കൊണ്ട് മിക്കവാറും കേള്‍വിക്കാരന്‍ ആയി നില്ക്കാറാണ്  പതിവ് . ഇന്ന് ആഗോള സാമ്പത്തിക മാധ്യം ആണ് വിഷയം . മോഹനേട്ടന്‍ ആധികാരികമായി എന്തൊക്കെയോ പറയുന്നുണ്ട് .അപ്പോളാണ് ഇന്നലെ ചാനല്‍ മാറ്റി കളിക്കുമ്പോള്‍ നമ്മുടെ ഇന്ത്യ വിഷന്‍ ചാനല്‍ ഇല്ലെ അതിലെ നികേഷേട്ടന്‍ പറഞ്ഞ ഒരു dialog ഓര്‍മ വന്നെ ..സംശയിച്ചില്ല എടുത്തങ്ങു കാച്ചി ..അസ്ഥാനത്തായി പോയി .കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാരും കൂടി എന്റെ മെക്കട്ടക്ക്.ആന ന്നു പറയുമ്പോ ചേന ന്നു പറഞ്ഞോളുട്ടോ . ഞാന്‍ പിന്നെ ഒരക്ഷരം മിണ്ടിയില്ല . au\w   മന്ദന് ഭൂഷണം എന്ന് അഴിക്കോട് മാഷ്‌ പറഞത് അക്ഷരം പ്രതി ശരി ആണെന്ന് ബോധ്യായി
                            വാണിംഗ് ബെല്‍ അടിച്ചു ....വണ്ടി വടക്കാഞ്ചേരി (തൊട്ടടുത്ത സ്റ്റേഷന്‍ ) വിട്ടിട്ടുണ്ട് . ചര്‍ച്ച നിര്‍ത്തി എല്ലവരും മുന്‍പിലത്തെ compartment ലക്ഷ്യാക്കി നടന്നു .പോകുന്ന  വഴിക്ക് എനിക്കിട്ടൊരു താങ്ങ് താങ്ങാനും മോഹനേട്ടന്‍ മറന്നില്ല . " സൂക്ഷിച്ചോ ട്ടാ കുട്ടാ ഈ സോഫ്റ്റ്‌വെയര്‍ field  ഒന്നും വിശ്വസിക്കാന്‍ പറ്റില്യാ ,എന്നാ അടച്ചു പൂട്ടണെ എന്ന് ദൈവത്തിനു മാത്രം അറിയാം  " . ട്രെയിന്‍ കേറി ഒരു സൈഡ് സീറ്റ്‌ തന്നെ ഒപ്പിച്ചു .വണ്ടി നീങ്ങി തുടങ്ങിയപ്പോഴേക്കും എല്ലാവരും സൈഡ് ആയി കൂര്‍ക്കം വലി തുടങ്ങി . സ്ഥിരം യാത്ര അല്ലെ അവര്‍ക്ക് അതൊരു ശീലായി ....എനിക്കാണേല്‍ ഉറക്കവും വരുന്നില്ല, ഇനിയിപ്പോ മോഹനേട്ടന്‍ പറഞ്ഞത് സംഭവിക്കോ ....മനുഷ്യന്മാരുടെ മനസമാധാനം കളയാന്‍ ഇങ്ങേര്‍ക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ . ഈശ്വര പണി പോകോ  " ഹേയ്  never " .ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു .ട്രെയിന്‍ തൃശൂര്‍ എത്തി .സാമാന്യം നല്ല തിരക്കുണ്ട് . കമ്പാര്‍ട്ട്മെന്റില്‍  നില്ക്കാന്‍ കൂടി സ്ഥലം ഇല്ല്യ .ലേഡീസ് കമ്പാര്‍ട്ട് മെന്റ് ഫുള്‍ ആയതു കൊണ്ടാവണം ഇന്ന് കുറെ സുന്ദരികള്‍  കേറിയിട്ടുണ്ട് .ലേഡീസ് കമ്പാര്‍ട്ട് മെന്റിന്റെ തൊട്ടടുത്ത കമ്പാര്‍ട്ട് മെന്റില്‍ കേറുന്നത് കൊണ്ട് ഇങ്ങനെയും ഒരു ദുരുദേശ്യം  ഉണ്ടേ .... 
ഹോ ഇപ്പോളാണ് മനസ്സ് ഒന്ന് സന്തോഷായെ. വായനോട്ടത്തില്‍ PhD മ്മള് പണ്ടേ എടുത്തിട്ടുണ്ടേ . 
                          കൂട്ടത്തില്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം അവസാനിച്ചത്‌ ഒരു വെള്ള ചുരിദാര്‍ ഇട്ടു നെറ്റിയില്‍ ചന്ദന കുറിയൊക്കെ തൊട്ട് നില്‍ക്കുന്ന  ഒരു ശാലീന സുന്ദരിയില്‍ . അതിസുന്ദരി ഒന്നും അല്യച്ചാലും കാണാന്‍ ഒരു N´w ണ്ട് . എന്ക്കിഷ്ടായി . ഈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ ആ  സാധനം തന്നെ . അവളുടെ കണ്ണുകള്‍ക്ക്‌ എന്തോ ഒരു മാസ്മരിക ശക്തി ഉള്ളത് പോലെ. എനിക്കുറങ്ങാന്‍ പറ്റണില്ല ...എന്തായാലും student  അല്ല .ജോലിക്കാരി ആണ് കയ്യിലെ ബാഗ്‌ കണ്ടാല്‍ അറിയാം .എവിടെയാണോ ആവൊ വര്‍ക്ക്‌ ചെയ്യുന്നേ ചോദിച്ചാലോ ...അല്ലെങ്കില്‍ വേണ്ട ഫസ്റ്റ് ഡേ തന്നെ ചോദിച്ചു കുളമാക്കണ്ട. എവിടെയോ വച്ച് കണ്ടു മറന്ന മുഖം (ഇതൊക്കെ ഏതു പെണ്‍കുട്ടിയെ കണ്ടാലും തോന്നാറുള്ളതാണെങ്കിലും) എന്നാലും ഇത് അങ്ങനെ അല്ലാട്ടോ ...
"ഇവളല്ലേ എന്റെ സ്വപ്നത്തില്‍ സ്ഥിരം വരാറുള്ള ആ സുന്ദരി "
"ഇവളല്ലേ ഏതോ അടുക്കളയില്‍ പുകയും ചൂടും കൊണ്ട് എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും എന്ന് പ്രശാന്ത് (എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ) പറയാറുള്ള ആ പെണ്‍കുട്ടി "
"ഇവളല്ലേ കുഞ്ഞന്‍ പണിക്കര് ഗണിച്ചു ഇങ്ങോട്ട് തേടി വരും എന്ന് പറഞ്ഞ ആ പെണ്‍കുട്ടി " 

                           ചിന്തകള്‍ അങ്ങനെ കാട് കയറി പോയി ......അതെ ചുട്ടു പൊള്ളി കിടക്കുന്ന ഈ മരുഭുമിയിലേക്ക് ഒരു മഴയ്ക്ക് വേണ്ടി ഞാന്‍ ഏത്ര നാളായി കാത്തിരിക്കുന്നു ....എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് മോഹനേട്ടന്റെ dialog  "ഇറങ്ങുന്നില്ലേ നീയ് ". ഹോ ട്രെയിന്‍ ഏറണാകുളം എത്തിയത് അറിഞ്ഞേ ഇല്ല.അവളും കൂട്ടുകാരികളും ഇറങ്ങി . ഈ ട്രെയിനിനു ഇത്ര സ്പീഡോ ...ഡ്രൈവറെ തെറി വിളിച്ചു കൊണ്ട് ഞാനും ഇറങ്ങി .അവളെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിന്നു പോണില്ല . അടുത്ത തിങ്കളാഴ്ച ആവാന്‍ ഞാന്‍ കുറച്ചു   പാട് പെട്ടു. എണ്ണി എണ്ണി കാത്തിരുന്ന ആ ദിവസം സമാഗതമായി .ട്രെയിന്‍ തൃശൂര്‍ എത്തി . ഇന്ന് എന്തായാലും അവളോട്‌ രണ്ടു വാക്ക് സംസാരിക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചു എന്റെ കണ്ണുകള്‍ അവള്‍ക്കു വേണ്ടി പരതി.
                           എന്റെ ഭാഗ്യത്തിന് ഇത്തവണയും ലേഡീസ് കമ്പാര്‍ട്ട് മെന്റ് ഫുള്‍ . ഇശ്വരന്‍ എന്റെ കൂടെയാ. ദാ വരുന്നു അവളുടെ കൂട്ടുകാരികള്‍ . അവളെവിടെ .....ഹോ പിന്നിലുണ്ട് മഞ്ഞ ചുരിദാര്‍ ആണ്  ഇന്ന് വേഷം . അടുത്ത് വന്നതും ഞാന്‍ ഞെട്ടി ..ഒറ്റ നോട്ടെ അവളുടെ മുഖത്തേക്ക് ‌ നോക്കിയുള്ളൂ . തല കറങ്ങുന്ന പോലെ . രണ്ടു കൈ കൊണ്ട് കണ്ണ് തിരുമ്പി പിന്നെയും നോക്കി ...ഹോ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല ............" നിറുകയിലെ ആ സിന്ദൂരം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു " ഇവള്‍ക്ക് വേണ്ടി ആണല്ലോ ഈശ്വര  ഞാന്‍ ഇത്ര ദിവസം ഉറക്കം കളഞ്ഞേ , ഇവള്‍ക്ക് വേണ്ടി ആണല്ലോ ആ പാവം ട്രെയിന്‍ ഡ്രൈവറെ വരെ തെറി വിളിച്ചേ . "
"ന്നാലും ന്നോട് ഇത് വേണ്ടായിരുന്നു ട്ടോ " 

44 comments:

കുട്ടന്‍ said...

"ഇവളല്ലേ എന്റെ സ്വപ്നത്തില്‍ സ്ഥിരം വരാറുള്ള ആ സുന്ദരി "
"ഇവളല്ലേ ഏതോ അടുക്കളയില്‍ പുകയും ചൂടും കൊണ്ട് എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും എന്ന് പ്രശാന്ത് (എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ) പറയാറുള്ള ആ പെണ്‍കുട്ടി "
"ഇവളല്ലേ കുഞ്ഞന്‍ പണിക്കര് ഗണിച്ചു ഇങ്ങോട്ട് തേടി വരും എന്ന് പറഞ്ഞ ആ പെണ്‍കുട്ടി "

ഹംസ said...

ആദ്യം കണ്ടപ്പോള്‍ സിന്ദൂരം ഇല്ലായിരുന്നോ…. ? ഈ ഒരാഴ്ചക്കുള്ളിലാണോ അവളുടെ കെട്ട് കഴിഞ്ഞത്? ആണെങ്കില്‍ അന്നു പറഞ്ഞാല്‍ മതിയായിരുന്നു. കുഞ്ഞന്‍ പണിക്കര് ഗണിച്ചു ഇങ്ങോട്ട് തേടി വരും എന്ന് പറഞ്ഞ ആ പെണ്‍കുട്ടി അവള്‍ ആകുമായിരുന്നു. ഏതായാലും നഷ്ടമായതിനെ കുറിച്ച് ചിന്തിക്കേണ്ട പുതിയതിനെ തേടൂ…. ( ഈ പോസ്റ്റ് അവളുടെ കെട്ടിയവന്‍ കാണണ്ട ഒരാഴ്ച അന്യന്‍റെ ഭാര്യയെ മനസ്സില്‍ കൊണ്ട് നടന്നതല്ലെ. )

Vayady said...

കുട്ടന്റെ ആ നോട്ടം പന്തിയല്ലെന്നു തോന്നിയതു കൊണ്ടാകണം, പെണ്‍കുട്ടി അടുത്ത തവണ നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് വന്നത്. നിങ്ങളെപോലുള്ള "വായ്‌നോക്കി"കളില്‍ നിന്നും രക്ഷപ്പെടാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലല്ലോ? :)

ന്നാലും കുട്ടാ.. സംഭവം കൊള്ളാം.

supriya said...

nee kollammallo mone dhaneeshe
i enjoyed reading
undayathano thangalude jeevithathil?????????

Umesh Pilicode said...

"ഇവളല്ലേ എന്റെ സ്വപ്നത്തില്‍ സ്ഥിരം വരാറുള്ള ആ സുന്ദരി "

!!!!!!!!!!!1

:-)

എറക്കാടൻ / Erakkadan said...

നീ ഇത്രയല്ലേ ചെയ്തുള്ളൂ പണ്ട്‌ ഇതു പോലൊരു യാത്രയിൽ ഞാൻ പോയി ഒരു സാധനത്തിനോട്‌ മറ്റേ മൂന്നക്ഷരം പറഞ്ഞു. അവളു പറഞ്ഞു ഞാൻ ചോദിച്ച്‌ വരാം എന്നു...ആരോടാണെന്നോ..... ഭർത്താവിനോട്‌....അപ്പോഴും ഞാൻ പറഞ്ഞു ചോദിച്ചിട്ട്‌ വരൂ..എന്നാലും എനിക്കിഷ്ടമാണെന്ന്....ആ കുട്ടി ചിരിച്ച്‌ പോയി..പിന്നെ ഞാൻ കണ്ടിട്ടുമില്ല.

ശ്രീ said...

ആദ്യമേ സിന്ദൂരം കണ്ടുപിടിച്ചിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നില്ലേ?

[ചിന്ദ അല്ല, ചിന്ത]

Typist | എഴുത്തുകാരി said...

കാണുമ്പഴേക്കും ആവശ്യമില്ലാതെ ചിന്തിച്ചു കൂട്ടിയിട്ടല്ലേ :)

കണ്ണനുണ്ണി said...

അതെ...ആരേം കുറ്റം പറയണ്ടാട്ടോ...
ആദ്യത്തെ ദേവസം കണ്ടപ്പോ നെറ്റിയിലോട്ടു 'മാത്രം'.... നോക്കാന്‍ മേനക്കെട്ടില്ലല്ലോ ..അനുഭവിച്ചോ.. :)

Manoraj said...

പെൺകുട്ടികളെ കണ്ടാൽ നോക്കേണ്ടിടത്തെ നോക്കാവു എന്നൊരു ഗുണപാഠം.. പിന്നെ അക്ഷരതെറ്റുകൾ ഉണ്ട്‌. .തിരുത്തുക.. പലതും ആവർത്തിച്ച്‌ വന്നിരിക്കുന്നു..

കുട്ടന്‍ said...

@ഹംസ : ആദ്യം കണ്ടപ്പോ സിന്ദൂരം ഒന്നും ഇല്ലായിരുന്നു ട്ടോ ....ഒരാഴ്ചക്കുള്ളിലാണോ അവളുടെ കെട്ട് കഴിഞ്ഞത്... സത്യായിട്ടും അറിയില്ല ....ഹാ പോട്ടെ .....നഷ്ടം അവള്‍ക്കു തന്നെയാ .....എന്നെ പോലെ സുന്ദരനും സുമുകനും സര്‍വോ പരി സല്‍സ്വഭാവിയുമായ ഒരു പയ്യനെ കിട്ടാന്‍ അവള്‍ക്കു ഭാഗ്യം ഇല്ല അത്ര തന്നെ ......

@Vayady ,@supriya ,@ഉമേഷ്‌ പിലിക്കൊട്

നന്ദി ട്ടോ വന്നതിനും അഭിപ്രായം പറഞ്ഞതിനും

കുട്ടന്‍ said...

@എറക്കാടൻ / Erakkadan :
ഗുരുവേ ...........തോഴുതുട്ടോ

@Typist | എഴുത്തുകാരി : ഒരു തെറ്റൊക്കെ ഏതു പോലീസു കാരനും പറ്റും ട്ടോ ............

@ശ്രീ
@കണ്ണനുണ്ണി :
@Manoraj : ആദ്യം കണ്ടപ്പോ സിന്ദൂരം ഒന്നും ഇല്ലായിരുന്നു ട്ടോ ....

Radhika Nair said...

ന്നാലും കുട്ടാ ഒരു പെണ്ണിനെ ആദ്യമായ് കണ്ടപ്പോള്‍ "ഇവളല്ലേ കുഞ്ഞന്‍ പണിക്കര് ഗണിച്ചു ഇങ്ങോട്ട് തേടി വരും എന്ന് പറഞ്ഞ ആ പെണ്‍കുട്ടി " എന്ന് തോന്നാമോ, എന്തായാലും ഇനി സിന്ദൂരം നോക്കിയ്ട്ടുവേണം അങ്ങനെ തോന്നാന്‍ :-)

പട്ടേപ്പാടം റാംജി said...

നോക്കേണ്ടിടത്ത് നോക്കേണ്ട സമയത്ത്‌ നോക്കിയില്ലെങ്കില്‍ ഇങ്ങിനെയോക്കെതന്നെ.
കൊള്ളാം.

Wash'Allan JK | വഷളന്‍ ജേക്കെ said...

കുട്ടാ, വേണ്ടാത്ത പണിക്കൊന്നും പോകണ്ട. അനുഭവമാ ഗുരു...പണ്ട് ഞാന്‍ ഏതെങ്കിലും പെങ്കൊച്ചിനോട് സംസാരിക്കണമെന്ന് വിചാരിക്കുമ്പോ ഒടനെ അതിന്റെ കല്യാണം കഴിയും. പിന്നെ കാണുന്നത് ഒരു താലിയും ഒരു സിന്ദൂരപ്പൊട്ടും. അങ്ങനെ ഒരുപാട് കല്യാണം നടത്തിക്കൊടുത്ത് പരിചയമുണ്ടായോണ്ട് പറയുവാ... ഉടനെ അമ്മയോട് പറ ഒരു സിന്ദൂരപ്പൊട്ടു കണ്ടുപിടിക്കാന്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

അന്തല്ല്യാ‍ത്ത ചിന്തകളാണെങ്കിലും വായനക്യാകെ ഒരു ചന്തം തൊന്നുന്നു കുട്ടാ..
ചില അക്ഷരപിശാച്ചുകളുള്ളതിനെ സൂക്ഷിക്കണേ..കേട്ടൊ

പാവത്താൻ said...

ഇനി വശപ്പിശകായിട്ടുള്ള ചില നോട്ടങ്ങ്ങ്ങള്‍ കണ്ട് പേടിച്ച്, ധൃതി പിടിച്ചു കല്യാണം കഴിച്ചതോ മറ്റോ ആണോ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"നടപ്പ് നന്നല്ലാത്തവന്റെ ഉടുപ്പ് നന്നായിട്ട് കാര്യമില്ല" എന്ന് പണ്ട് രണ്ടാള്‍ പറഞ്ഞതു താങ്കളെപ്പോലെ ഉള്ള ആളുകളെ ഉദേശിച്ച ആയിരിക്കും. താങ്കളുടെ സോഫ്റ്റ്‌വെയര്‍ ആരെങ്കിലും download ചെയ്യുന്നതിന്റെ മുന്‍പ്‌ വേഗം ഒരു വേളി തരപ്പെടുത്തുന്നത് നന്നായിരിക്കും

സിനു said...

ശ്ശോ..ഒരാഴ്ച വെറുതെ പോയിക്കിട്ടി അല്ലെ..
ഇനി സിന്ദൂരവും താലിയുമൊക്കെ ഉണ്ടോന്നു ശ്രദ്ധിച്ചിട്ട്
സ്വപ്നം കണ്ടാ മതീട്ടോ..

Jishad Cronic said...

nee kollammallo mone

Unknown said...

സാരമില്ല കുട്ടാ....ഇനി മുതല്‍ ആദ്യം സിന്ദൂരം നോക്കിയിട്ട് സ്വപ്നം കാണാന്‍ തുടങ്ങിയാല്‍ മതി.ഇല്ലെങ്കി നമ്മുടെ പാലക്കാടന്‍ രാജാക്കണ്ണിന്റെ അവസ്ഥ ആകും ......

സുമേഷ് | Sumesh Menon said...

താന്‍ ബേജാറാവേണ്ടടോ, ഇതൊക്കെ സര്‍വ്വ സാധാരണമല്ലേ..
ഇനിയിപ്പോ കല്യാണം കഴിഞ്ഞ കുട്ടിയാണെങ്കിലും കാണാന്‍ തരക്കേടില്ലാച്ചാല്‍ ആരാ നോക്കിപ്പോവാത്തെ... പിന്നെ മനസ്സിന്റെ ചാട്ടം.... അങ്ങോട്ട്‌ ചാടിയാല്‍ പിന്നെ ഇങ്ങോട്ട് വിളിക്കാന്‍ ഇത്തിരി പാടന്ന്യാ... എന്നാലും വിളിച്ചോളൂ... ഇരുത്തിയോന്നു വിളിച്ചാല്‍ മനസ്സ് ഇങ്ങു പോന്നോളും..

നന്നായി എഴുതീട്ടോ, അക്ഷരപിശാചിനെ ആട്ടി ഓടിക്കുക, അത്യാവശ്യം ഖണ്ഡിക തിരിക്കുക എന്നീ കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ഇനിയും ഉഷാറാക്കാം...

ആശംസകള്‍...

Anil cheleri kumaran said...

സിന്ദൂരം ഒരു വേണ്ടാത്ത കണ്ടുപിടുത്തം തന്നെ. എഴുത്ത് നന്നായിട്ടുണ്ട്.

ഒഴാക്കന്‍. said...

എന്നാലും എന്‍റെ കുട്ടാസ് ഇത് വേണാരുന്നോ

Rare Rose said...

എത്രയെത്ര പ്രതീക്ഷകളായിരുന്നു ഒരു നുള്ളു സിന്ദൂരത്തില്‍ തകര്‍ന്നടിഞ്ഞത്.:)

Sulthan | സുൽത്താൻ said...

കുട്ടാ,

ലാൻഫോണിലേക്ക്‌ മിസ്സടിക്കണ ആളല്ലെ.

കുഞ്ഞൻ പണിക്കര്‌ ഗണിച്ചിട്ട്‌, ഇങ്ങോട്ട്‌ തേടി വരും എന്നല്ലെ പരഞ്ഞത്‌.

സിന്ദൂരം തൊട്ടവൻ തേടിവന്നോ ആവ്വോ.

അക്ഷരപിശാചുകൾ ഇത്‌വരെ നന്നാക്കിയില്ല ല്ലെ.

Sulthan | സുൽത്താൻ

Rocky said...

kutta... I like your frankness ... Keep posting.....

Anonymous said...

kuttan cheta.........
Adipoli...Keep it up

Ashly said...

ഹ.ഹ.ഹ.. രസികന്‍ എഴുത്ത്.

ഏകതാര said...

പെണ്‍കുട്ടികളെ കണ്ടാല്‍ ആദ്യം നോക്കേണ്ടത് എവിടെയാണെന്ന് പഠിച്ചല്ലോ?
അത്രയും ഗുണം അവളെക്കൊണ്ടുണ്ടായി എന്ന് കരുതി സമാധാനപ്പെട്.
പോട്ടെ കുട്ടാ...........

കുട്ടന്‍ said...

എല്ലാവരും കൂടി എന്നെ അസ്സലൊരു വായനോക്കി ആക്കി അല്ലെ ......ആ പോട്ടെ ........വന്നതിലും അഭിപ്രായം പറഞ്ഞതിലും എല്ലാര്‍ക്കും നന്ദി ട്ടോ ............

lekshmi. lachu said...

hahahahaahaahha.....

kambarRm said...

നഷ്ടം അവള്‍ക്കു തന്നെയാ .....എന്നെ പോലെ സുന്ദരനും സുമുകനും സര്‍വോ പരി സല്‍സ്വഭാവിയുമായ ഒരു പയ്യനെ കിട്ടാന്‍ അവള്‍ക്കു ഭാഗ്യം ഇല്ല അത്ര തന്നെ ......

ഉവ്വ..ഉവ്വേ..
ഏതായാലും ഇത് കലക്കി.

Anonymous said...

എന്തായാലും അണ്ണന്‍ അവള്‍ക് ചെയ്തത് ഒരു സഹായം ആയി എന്നേ ഞാന്‍ പറയൂ. പാവം എന്തേലും ജാതക ദോഷം കൊണ്ട് കേട്ട് നടക്കാതിരുന്ന പെണ്‍കുട്ടിയായിരിക്കും .കുട്ടന്റെ ഒറ്റനോട്ടം തന്നെ ആ ദോഷം മാറ്റി,
ഇതൊരു ജീവിറെ മാര്‍ഗ്ഗം ആക്കിക്കൂടെ സോഫ്റ്റ്‌വെയര്‍ തകര്‍ന്നാലും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നില്‍ക്കുന്ന ഈ കാലത്ത് ഇതിലും നല്ല ജോലി വേറെ വേണോ?

vinus said...

വളരെ ലളിതമായി എഴുതി നല്ല ഗ്രാമീണ ടച്ചുണ്ട് കേട്ടൊ എഴുത്തിന് .അവസാന ചോദ്യങ്ങൾ ചിരിപ്പിച്ചു.

ഹാ പോട്ടെ അടുത്ത തവണ അപകട സിഗ്നൽ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം ഇവളല്ലെ ലവൾ എന്ന് ചിന്തിച്ചു തുടങ്ങുക

എന്‍.ബി.സുരേഷ് said...

man proposes God disposes എന്നു കേട്ടിട്ടില്ലെ കുട്ടാ.

കാത്തുസൂക്ഷിച്ചൊരു കസ്തൂറ്റ്ജി മാമ്പഴം കാക്ക കൊത്തിപ്പോയി അയ്യോ കാക്കച്ചി കൊത്തി പ്പോയി എന്നുമുണ്ട് ഒരു പാട്ട്.
സാരമില്ല
ധൃതിപ്പെടേണ്ട
സമയമുണ്ടല്ലോ വേണ്ടുവോളം

എന്നു കെ.ജി.ശങ്കരപ്പിള്ളയുടെ കവിത
മനസ്സില്‍ പത്തു പ്രാവശ്യം ചൊല്ലിക്കോളൂ

Anonymous said...

ചമ്മി.. സിന്ദൂരം ഉണ്ടൊ എന്നൊക്കെ നോക്കണ്ടെ... ഇനി സ്വപ്നത്തിൽ വന്നാലും സൂക്ഷിച്ചു നോക്കണം... ആശംസകൾ...

nishad melepparambil said...
This comment has been removed by the author.
മഴവില്ല് said...

.പിന്നെ അങ്ങോട്ട് മണിച്ചിത്രതാഴില്‍ ഇന്നസെന്റെട്ടന്‍ നടക്കണ മാതിരി ഒരു നടത്താണ്‌. പോയ വഴിയില്‍ പുല്ലു പോലും മുളക്കില്യ.

leonthecomplteman said...

ഇനി നീ നന്നാകും ...അവളും

jayanEvoor said...

കൊള്ളാം! ഇഷ്ടപ്പെട്ടു. ആ കണ്ണനുണ്ണി പറഞ്ഞതാ കാര്യം... പെൺപിള്ളേരെ നോക്കുമ്പോ വല്ലപ്പൊഴെങ്കിലും ആ നെറ്റിയിലും ഒക്കെ ഒന്നു നോക്കണം!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുട്ടന്‍ അന്നു നോക്കിയ നോട്ടം എങ്ങനത്തതായിരുന്നു എന്നിപ്പൊ മനസ്സിലായി ഹ ഹ ഹ :)

D Lal said...

പ്രിയ കൂട്ടുകാരെ ഈ ബ്ലോഗിനെ കുറിച്ച് 2010 ജൂണ്‍ ലക്കം ഇന്‍ഫോ കൈരളിയില്‍ പറഞ്ഞിട്ടുണ്ട്

Babu Sankar said...

അണ്ണന്‍ എന്നെ വിളിച്ചു ബ്ലോഗ്‌ വായിക്കാന്‍ പറഞ്ഞപ്പോളും വായനശീലം തീരെ കുറവായത് കൊണ്ട് ഞാന്‍ മടി പിടിച്ചിരുന്നു...ബ്ലോഗ്‌ അല്ല പത്രം പോലും മെയിന്‍ പൊയന്റ്സ് കഷ്ടപ്പെട്ട് വായിക്കുന്ന ഞാന്‍ ഈ ബ്ലോഗുകള്‍ കാണാന്‍ ഇത്രയും സമയം വേണ്ടി വന്നു ....എന്നാലും ഇന്നലെ ഫസ്റ്റ് ബ്ലോഗ്‌ വായിച്ചപ്പോ എന്താണെന്നറിയില്ല അടുത്തത് വായിക്കാന്‍ തോന്നി....വരണം ആയിരം മൂവി പോലെ ആണെന്നാണ് ആദ്യം വിചാരിച്ചത്,,,ക്ലൈമാക്സ്‌ ഇങ്ങനെ ആവുമെന്ന് വിചാരിച്ചില്ല...സൂപ്പര്‍ ബ്ലോഗ്‌....