Sunday, May 23, 2010

ഒരു സൗദി യാത്രയുടെ ഓര്‍മ കുറിപ്പ്


                       രണ്ടു ദിവസത്തെ അവധി കഴിഞു തിങ്കളാഴ്ച ഓഫീസില്‍ വന്നാല്‍ പിന്നെ എല്ലാത്തിനും ഒരു മടി ആണ് . ഒന്ന് റണ്ണിംഗ് ആവാന്‍ 2 ദിവസം എങ്കിലും  എടുക്കും .പതിവ് പോലെ ജിമെയില്‍ forwards എല്ലാം ചെക്ക്‌ ചെയ്തു കൊണ്ടിരിക്കുമ്പോള്‍  സാറിന്റെ(പ്രൊജക്റ്റ്‌ മാനേജര്‍ ) വിളി വന്നു.  അടുത്തത് ധനീഷിനു പോവാലോ അല്ലെ onsite , വേറെ പ്രശ്നങ്ങള്‍ വല്ലോം ഉണ്ടോ .പാസ്സ്പോര്‍ട്ട് ഒക്കെ ഉണ്ടല്ലോ അല്ലെ . എന്താ ഓക്കെ അല്ലെ ...... ഓക്കെ സര്‍!!!!!...... ഓര്‍ക്കാ  പുറത്തുള്ള ചോദ്യം ആയതിനാല്‍ ഉത്തരവും അങ്ങനെ ആയി പോയി.ഒറ്റക്കല്ല സിസ്റ്റം എഞ്ചിനീയര്‍ വികാസും ഉണ്ട് .മൂപ്പരും ആദ്യയിട്ടാണേ    ഇന്ത്യ വിട്ടു പുറത്തേക്കു .....അടിച്ചു പൊളിച്ചു പോയിട്ട് വരാം അണ്ണാ എന്നു trivandrum സ്റ്റൈല്‍ പറഞത് കേട്ടപ്പോള്‍ എനിക്കും കുറച്ചു കോണ്‍ഫിടന്‍സ് ഒക്കേ വന്നു .
                                                        എന്നാലും ഇവിടെ കൊച്ചിയില്‍  ചോറിഞ്ഞിരിക്കുന്ന ഒരു സുഖം എന്തായാലും അവിടെ കിട്ടില്ല ല്ലോ . പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കമ്പനി ആയ സൗദി Aramco യിലേക്ക് ...അതും കണ്‍സള്‍ട്ടന്റ്    ആയി.....ഇത്ര നാളും നമ്മള്‍ സോഫ്റ്റ്‌ വെയറില്‍ കാണിച്ചു വച്ച പോക്രിത്തരത്തിന് പാവം PM ആണ് തെറി കേട്ടിരുന്നെ ...ഇനി ക്ലയിന്റിന്റെ കയ്യില്‍ നിന്നും തെറി നേരിട്ട് വാങ്ങാന്‍ കമ്പനി തരുന്ന സുവര്‍ണാവസരം .....ഫുള്‍ ടൈം എയറില്‍ ആവും എന്നാ പോയവര്‍ ഒക്കേ പറഞ്ഞിട്ടുള്ളത് . എന്തായാലും വരുന്നിടത്ത് വച്ച് കാണാം .....പിന്നല്ല ....
                                                        അങ്ങനെ പോകേണ്ട ദിവസം എത്തി ..ഓഫീസില്‍ നിന്നും സാമാന്യം നല്ല ഒരു യാത്ര അയപ്പ് ഒക്കെ തന്നു നമ്മളെ എയര്‍പോര്‍ട്ടില്‍  വിട്ടു.ഇനി ഒരു 3 മാസം സൌദിയില്‍ .എയര്‍പോര്‍ട്ടില്‍ ഒരു സീന്‍ ഉണ്ടാക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് വീട്ടില്‍ നിന്നും ആരോടും വരണ്ട എന്നു പ്രത്യേകം പറഞ്ഞിരുന്നു .വികാസ് അണ്ണന്റെ  ഫുള്‍ ഫാമിലി ഉണ്ടായിരുന്നു.ചെറിയ ഒരു emotional scene ഒക്കെ  കഴിഞു ഞങ്ങള്‍  2 പേരും അകത്തേക്ക് കയറി .ലഗേജ് സ്കാന്നിംഗ് കഴിഞു മുന്നോട്ടു നീങ്ങിയപ്പോള്‍ സൈഡില്‍ നിന്ന് ഒരു വിളി .
" സര്‍ " വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ 2 സുന്ദരി കുട്ടികള്‍  ..................
" സര്‍ ലഗേജ് കവര്‍ ചെയ്തിട്ട് പോകാം അപ്പൊ ഡാമേയ്ജ്   ആവില്ല "   
ആവാലോ.......... മ്മള് ഇപ്പൊ എന്തിനാ കുറയ്ക്കണേ .....കുട്ട്യോള് സ്നേഹത്തോടെ വിളിക്കുമ്പോ  നമ്മള്‍ എങ്ങനെയാ വേണ്ട എന്നു പറയാ ചെയ്തേക്കാം അല്ലെ വികാസ് അണ്ണാ ......അങ്ങനെ ഫുള്‍ പ്ലാസ്റ്റിക്‌ പായ്ക്ക് ചെയ്തു  കൂട്ടത്തില്‍ ലഗേജ് weightum നോക്കി എല്ലാം നോര്‍മല്‍ .....സ്കാന്നിംഗ് കഴിഞു എല്ലാം കേറ്റി വിട്ടു ഇനി എമിഗ്രേഷന്‍  ക്ലിയറന്‍സ്    എന്ന ചടങ്ങ്  കൂടി ബാക്കി ഉണ്ട് .....ഓഫീസര്‍ വിസ നോക്കി എന്നിട്ട് ഏന്റെ മുഖത്തേക്കും 
  " എവിടെക്കാ ........."  സൗദി അറേബ്യ ......ഇത് ശരി  ആവില്ലല്ലോ മാഷെ ...duration of stay 14 days ..വിസ  6 മാസവും  ..ഇതെങ്ങനെ നടക്കും .അപ്പോഴാണ് ഇങ്ങനെ ഒരു സൈസ്  പണി വിസയില്‍ ഉള്ളത് കാണുന്നെ ......ഇനിപ്പോ എന്താ ചെയ്യാ ...പണി ആയല്ലോ ഭഗവാനെ ......
" അല്ല സര്‍ every 14 days  സൗദി exit  ആയിട്ടു കേറിയാല്‍ പോരെ "  !!!!!!!!!!!!!!!!!
ഉവ്വ് ല്ലേ .....ഇതൊക്കെ നടക്കണ കാര്യം വല്ലതും ആണോ മാഷെ  "  ....
                                                 അല്ല വികാസ് അണ്ണനും സെയിം വിസ തന്നെ ആണല്ലോ ...അണ്ണന്‍ പുട്ട് പോലെ കേറി പോയല്ലോ ,  ഇയാള്‍ക്ക് എന്നോട് മാത്രം ന്താ ഇത്ര ചൊറിച്ചില്‍. മുഖത്തുള്ള കള്ള ലക്ഷണം കണ്ടു പൊക്കിയതാവും ,അത് ജനിച്ചപ്പോളെ ഉള്ളതാ ..ഞാന്‍ എന്താ ചെയ്യാ ....ഒരു വിധത്തില്‍ അങ്ങേരുടെ കയ്യും കാലും പിടിച്ചു അകത്തു കേറി ന്നു പറഞ്ഞാല്‍ മതിലോ ......... "ഭഗവാനെ!!!!!!!!!!!.............. ഇവനെ ഒക്കെ കാത്തു കൊള്ളണേ  ..... ഒരു കുറവും വരുത്തല്ലേ "
                                             flight  പറഞ്ഞതിലും ഒരു മണിക്കൂര്‍ വൈകി , സീറ്റ്‌ നമ്പര്‍ നോക്കി നമുക്ക് അടുത്ത അടുത്ത സീറ്റ്‌ തന്നെ അതും വിന്‍ഡോ സീറ്റ്‌ ,കാഴ്ചകള്‍ കാണാലോ (ഒരു മാങ്ങയും കാണിലെന്നു പിന്നല്ലേ മനസ്സിലായെ). സുന്ദരികളായ 3 എയര്‍ ഹോസ്റ്റസുമാര്‍  അതില്‍ ഒരു ചേച്ചി നമ്മുടെ അടുത്ത്  വന്നു . എമര്‍ജന്‍സി exit  ഡോര്‍ നെ കുറിച്ച്  പറയാന്‍ തുടങ്ങി,അപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചേ ,ഞാന്‍ ഇരിക്കുന്നത്  എമര്‍ജന്‍സി exit ഡോര്‍ ന്റെ അടുത്താണ് . എന്തെങ്കിലും അപകടം പറ്റിയാല്‍ ഞാന്‍ വേണം ത്രെ ഈ ഡോര്‍ ഓപ്പണ്‍ ചെയ്യാന്‍ ...ആയികോട്ടെ   , തോറ്റു ഞാന്‍ എന്നെ കൊണ്ട് എവിടെ ആയാലും ഈ കാര്യങ്ങളൊക്കെ ചെയ്യാന്‍ ഞാന്‍ തന്നെ വേണം ന്നു വച്ചാല്‍ കുറച്ചു കഷ്ടാണേ. ചേച്ചി ഒരു പേടിയും പേടിക്കണ്ട ഇവിടത്തെ കാര്യം മ്മള് ഏറ്റു....... മ്മള് എത്ര വിന്‍ഡോ കണ്ടിരിക്കുന്നു .. അല്ലെ വികാസ് അണ്ണാ ... "പിന്നല്ല .....  വന്‍ സെറ്റപ്പ് , Don 't  worry about this side ,  we  will take care of it "
ചേച്ചി കൂടുതല്‍ സമയം അവിടെ നിന്നില്ല ,  മ്മള് ഒരു നടക്കു പോണ ടീം അല്ല എന്നു ചേച്ചിക്ക് പെട്ടന്ന്  മനസ്സിലായി ന്നു തോന്നുന്നു .എല്ലാരോടും സീറ്റ്‌ ബെല്‍റ്റ്‌ ഇടാന്‍ നിര്‍ദേശം വന്നു .എന്തെങ്കിലും അപകടം പറ്റിയാല്‍ ചെയ്യണ്ട കാര്യങ്ങളെ കുറിച്ചുള്ള visuals ടിവി സ്ക്രീനില്‍ തെളിഞ്ഞു നമ്മുടെ സീറ്റിന്റെ മുകളിലും താഴത്തും ഏതൊക്കെയോ സാധങ്ങള്‍ ഉണ്ട് ത്രെ ...
                                                                    അണ്ണാ.... ഉള്ള സാധങ്ങള്‍ തന്നെ ഇവന്മാര്‍ വിളിച്ചു പറയണേ അതോ അലങ്കാര  പണി  മാത്രേ ഉള്ളോ .വികാസ് അണ്ണന്‍ പറഞ്ഞപ്പോ എനിക്കും ഒരു ഡൌട്ട് ..ഞാന്‍ സീറ്റിന്റെ താഴെ തപ്പി നോക്കി എന്തൊക്കെയോ ഉണ്ട് ന്നു തോന്നുന്നു അണ്ണാ ...ഉണ്ടായാല്‍ കൊള്ളാം അത്ര തന്നെ. യാത്ര തുടങ്ങാന്‍ തയ്യാറാവാന്‍ പൈലറ്റിന്റെ  നിര്‍ദേശം വന്നു , വിമാനം പൊങ്ങിയപ്പോള്‍ എന്തോ ഒരു സാധനം കാലിന്റെ അടിയില്‍  നിന്ന്  തലയില്‍ എത്തി .നാടന്‍  ഭാഷയില്‍ പറഞ്ഞാല്‍ ഒരു ആന്തല്‍ " .വേറെ ഒന്നും ഉണ്ടായില്ല ട്ടോ. കുറച്ചു കഴിഞ്ഞപ്പോള്‍ കഴിക്കാന്‍ കുറച്ചു ഐറ്റംസ് വന്നു .. fried rice , ഒരു mango ജ്യൂസ്‌ പിന്നെ ഒരു ബ്രെഡും. എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ അല്ലെ ഇത് തന്നെ കിട്ടിയത് ഭാഗ്യം . നല്ല വിശപ്പുള്ളത് കൊണ്ട് എല്ലാം തട്ടി കേറ്റി  ,അവസാനം mango  ജ്യൂസ്‌ പൊട്ടിച്ചിടത്തു പണി പാളി  ,ഒരു പാട് തരത്തില്ലുള്ള പായ്ക്ക് കണ്ടിട്ടുണ്ട് ച്ചാലും ഇങ്ങനെ ഒരു ടൈപ്പ് ആദ്യയിട്ട  കാണണേ ,  പൊട്ടിച്ചതും പകുതി മുക്കാലും പാന്റില്‍  പോയി. 
" ഏന്റെ പൊന്നു ധനീഷ് അണ്ണാ പതുക്കെ  "    പറ്റി പോയി വികാസ് അണ്ണാ.....ഭാഗ്യത്തിന് ആരും കണ്ടില്ല.
                                                                6 മണിക്കൂര്‍ യാത്രക്ക് ശേഷം ബഹറിന്‍ എയര്‍പോര്‍ട്ടില്‍ സേഫ് ആയി ലാന്‍ഡ്‌ ചെയ്തു.നല്ല കിടിലന്‍ എയര്‍പോര്‍ട്ട് നെടുമ്പാശേരി ഒക്കെ മാറി നില്‍ക്കണം .വന്‍ സെറ്റപ്പ് !!!......അവിടെ നമ്മളെ പിക്ക് ചെയ്യാന്‍ കമ്പനി പ്രധിനിധി അറഫാത്ത് ചേട്ടന്‍  ഉണ്ടായിരുന്നു .അവിടെ നിന്നും GMC യില്‍ സൌദിയിലേക്ക്   ഒരു 150 -180  സ്പീഡില്‍..നഗരം നല്ല ഉറക്കത്തിലാണ് സമയം 3 മണി  ...GMC  വണ്ടിയില്‍ കേറുന്നതും ഇത്രയും സ്പീഡില്‍ പോകുന്നതും ഇത് ആദ്യം.   ബഹറിന്‍ സൗദി ബോര്‍ഡര്‍ വണ്ടി നിര്‍ത്തി അവിടെ വിരല്‍ അടയാളം എടുക്കണം ത്രെ ,നമ്മളെ ഒരു റൂമിലേക്ക്‌ കൊണ്ട് പോയി . ഓരോ വിരല്‍ ആയി സ്കാന്‍ ചെയ്യാന്‍ തുടങ്ങി.തള്ള വിരല്‍ മാത്രം ഒരു കാരണവശാലും അങ്ങ് പതിയണില്ല . വികാസ് അണ്ണനും സെയിം പ്രോബ്ലം . അറബി പോലീസിന് ദേഷ്യം വന്നു . അറബിയില്‍ എന്തൊക്കെയോ പറഞ്ഞു ദേഷ്യത്തില്‍ ...തെറിയാണെന്ന് എനിക്ക് പെട്ടന്ന് മനസ്സിലായി ഏന്റെ ഒരു സ്വഭാവം വച്ച് അവന്‍ 7 ദിവസം വെള്ളത്തില്‍ കിടന്നാലും പോകാത്ത മാതിരിയുള്ള വികട സരസ്വതി നാവില്‍ വന്നതാ...പിന്നെ എന്തിനാ വെറുതെ അതും പുലര്‍ച്ചെ 3 മണി ക്ക് അറബി പോലീസിന്റെ കൈക്ക് പണി ഉണ്ടാക്കണേ അത് മാത്രവും അല്ല സൗദി ജയിലിലെക്കാളും എത്രയോ നല്ല ബിരിയാണി നാട്ടില്‍ കിട്ടും എന്നുള്ളത് കൊണ്ടും ഞാന്‍ ഒന്നും പറഞ്ഞില്ല. സംഗതി അത്ര പന്തി അല്ല എന്നു മനസ്സിലാക്കിയിട്ടാവണം  അറഫാത്ത് ചേട്ടന്‍ ഇടപെട്ടു . കയ്യില്‍ കുറച്ചു സ്പ്രേ ഒക്കെ ചെയ്തു ഒരു വിധം ഓക്കേ ആയി . അവന്മാരുടെ ഭാവം കണ്ടാല്‍ തോന്നും ഞാന്‍ പറഞ്ഞിട്ട തള്ള വിരല്‍ പതിയാത്തത്‌ എന്നു. " വൃത്തികെട്ടവന്‍മാര്‍  "  വികാസ് അണ്ണന്റെ  ദേഷ്യം വാക്കുകളില്‍  പ്രകടമാണ് .
                                                           അങ്ങനെ സൗദി aramco എത്തി , ഭയങ്കര സെക്യൂരിറ്റി , അറഫാത്ത് ചേട്ടന്‍ നല്ല പച്ച വെള്ളം പോലെ ആണ് അറബി പറയണേ, ഒരു 3  സെക്യൂരിറ്റി ഗേറ്റ് ഒക്കെ കടന്നു ഒടുവില്‍  താമസ സ്ഥലത്തെത്തി  " stenike " aramco ഗസ്റ്റ് ഹൌസ്. സ്വീകരിക്കാന്‍ നമുക്ക് മുന്‍പേ പോയ ബാബു  അണ്ണന്‍ അവിടെ ഉണ്ടായിരുന്നു.പാവം ഉറക്കം കളഞ്ഞു ഇരിപ്പായിരുന്നു. reception ഇല്‍ ഒരു മലയാളി സണ്ണി ചേട്ടന്‍ സ്വദേശം ആലപ്പുഴ...ഹാവു സമാധാനായി വെറുത ഇംഗ്ലീഷ് പറഞ്ഞു  ബുദ്ധിമുട്ടണ്ടാലോ..പറയുന്ന നമുക്കും  ബുദ്ധിമുട്ട് കേള്‍ക്കുന്ന അവര്‍ക്കും .ഇപ്പോ തല്ക്കാലം ഒരു റൂം തരാം വേറെ ഒന്നും ഒഴിവില്ല , 2 ദിവസത്തിനുള്ളില്‍ ശരി ആക്കാം എന്നും പറഞ്ഞു സണ്ണി ചേട്ടന്‍   ഒരു ATM കാര്‍ഡിന്റെ വലിപ്പമുള്ള ഒരു സാധനം കയ്യില്‍ തന്നു .എന്നാ അങ്ങനെ ആവട്ടെ ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ പോയി റസ്റ്റ്‌ ചെയ്യു . അടുത്തടുത്ത റൂം തന്നെ ആണ് . ATM കാര്‍ഡിന്റെ വലിപ്പമുള്ള  സാധനം ഉപയോഗിച്ച് റൂം തുറന്നു ...സത്യം പറയാലോ കിളി പോയി ഒരു 5 സ്റ്റാര്‍ സെറ്റപ്പ് . ഹോളിവുഡ്‌ ഫിലിമില്‍ മാത്രം കണ്ടു മറന്ന ഒരു സെറ്റപ്പ് .  ഇതാണോ സണ്ണി ചേട്ടന്‍ പറഞ്ഞ താത്കാലിക adjustment അപ്പൊ ഒറിജിനല്‍ !!!!!!!!!!!. നല്ല ക്ഷീണം ഉള്ളത് കൊണ്ട് ബെഡില്‍ പെട്ടന്ന് വീണു .. ഇടക്ക് ഒരു 3 തവണ എങ്കിലും ഞെട്ടി എഴുന്നേറ്റു എന്നാണ് ഓര്‍മ കാരണം ഇങ്ങനെ ഒരു സെറ്റപ്പ് സ്വപ്നം അല്ലെന്നു അംഗീകരിക്കാന്‍ മനസിന്‌ എന്തോ ബുദ്ധിമുട്ട്  ഉള്ളത് കൊണ്ടാവും .......അല്ല അതങ്ങനെ അല്ലെ വരൂ ...        
                    " അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കോ ഇല്ല അത്ര തന്നെ "










29 comments:

Typist | എഴുത്തുകാരി said...

5 സ്റ്റാര്‍ സെറ്റപ്പ്. ആര്‍മ്മാദിക്ക് മാഷെ, അല്ല പിന്നെ.

nishad melepparambil said...

ബാക്കിയെല്ലാം അങ്ങികരിക്കാം പക്ഷെ എയര്‍ ഇന്ത്യ എക്സ്പ്രസ് ആണല്ലോ അന്നന്ന്മാര്‍ പോയത് അതിലെവിടെയടാ സുന്ദരികളായ ഐര്‍ഹോസ്റെസ്

എറക്കാടൻ / Erakkadan said...

ഒന്ന് പിച്ചി നോക്കാമായിരുന്നില്ലേ

ഉപാസന || Upasana said...

നല്ല ക്ഷീണം ഉള്ളത് കൊണ്ട് ബെഡില്‍ പെട്ടന്ന് വീണു .. ഇടക്ക് ഒരു 3 തവണ എങ്കിലും ഞെട്ടി എഴുന്നേറ്റു

hahahaha.
രസിച്ചു കുട്ടന്‍
:-)

ഒരു യാത്രികന്‍ said...

പോന്നു മോനെ.....അരാംകോ എന്നാല്‍ സൌദിയിലെ മറ്റൊരു രാജ്യം തന്നെ അല്ലെ...യഥാര്‍ത്ഥ സൌദിയും അവിടുത്തെ ചെങ്ങായിമാരെയും അറിയണമെങ്കില്‍ അരാംകോയുടെ പുറത്തുള്ള ലോകം കാണണം. എല്ലാം വേണ്ട പോലെ അനുഭവിക്കാന്‍ മൂന്നുമാസം കൊണ്ട് കഴിഞ്ഞിട്ടുണ്ടാവും എന്ന് കരുതുന്നു.....നമ്മുടെ കറക്കത്തിനിടയില്‍ അവിടെയും എത്തിയിട്ടുണ്ട്. .....സസ്നേഹം

Ashly said...

:)

Naushu said...

kollaam...

krishnakumar513 said...

സംഗതി കൊള്ളാം കേട്ടോ.താമസിക്കാതെ അടുത്ത പോസ്റ്റും എഴുതണം .ആശംസകള്‍ ....

Vayady said...

കുട്ടാ, കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവ് കലക്കി. ചില ഡയലോഗുകള്‍ ചിരിപ്പിച്ചു. :)

ആര്‍ദ്ര ആസാദ് said...

ബഹറിന്‍ എയര്‍പോര്‍ട്ടിനുപകരം റിയാദിലാണ് വന്നിറങ്ങിയതെങ്കീല്‍, അടുത്ത വണ്ടിക്കുതന്നെ തിരിച്ചുപോകണമെന്നു പറഞ്ഞേനെ...

ഒരു യാത്രികന്‍ പറഞ്ഞതിനുകീഴെ എന്റെയൊരു കൈയ്യൊപ്പ്.

mukthaRionism said...

ഹ ഹാ
നല്ല വിവരണം...


ന്ന്ട്ട്..
ബാക്കിക്കൂടിപ്പറയൂ.

Rainbow said...

post nannaayi enjoy chaithu, baakkiyum koodi ezhuthumallo...
aasamsakal..

Wash'Allan JK | വഷളന്‍ ജേക്കെ said...

കുട്ടന്‍ അട്ടേ... രണ്ടു ദിവസം കഴിയട്ടെ, ബെഡ്ഡില്‍ ഒട്ടിപ്പിടിക്കും :)
രസിപ്പിച്ചു.

Anonymous said...

ഞാൻ എങ്ങിനെയോ ഇവിടെയെത്തി അവസാനത്തെ വരി അവിടെ എഴുതണ്ടായിരുന്നു ...വായിച്ചു കഴിയുമ്പോഴേക്കും ഞാൻ അതു കമന്റാം എന്നു വിചാരിച്ചതാ പക്ഷെ ..അതും അവിടെ തന്നെയുണ്ടായി അട്ടേ പിടിച്ചു മെത്തെ കെടത്തിയാ കെടക്കോ..അല്ലെ യാത്രാവിവരണം വളരെ നന്നായിട്ടുണ്ട്... രസിപ്പിക്കുന്ന യാത്രാ അല്ലെ...... ബഹ് റൈൻ എയർപോർട്ടിനെ പറ്റി പറഞ്ഞത് എനിക്കു റൊംബ പിടിച്ചു ... ബാക്കി കൂടെ പറയുമ്പോൽ വീണ്ടും വരാട്ടോ..

കൂതറHashimܓ said...

നല്ല എഴുത്ത്, ഒഴുക്കോടെ വായിച്ചു.. :)

ഹംസ said...

നല്ല വിവരണം. നല്ല ഒഴുക്കും മനസ്സില്‍ ചിരിച്ചുകൊണ്ട് വായിക്കാന്‍ പറ്റി.! ഇറങ്ങിയത് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ ആയത് നന്നായി ജിദ്ധ എയര്‍പോര്‍ട്ടില്‍ ആയിരുന്നു എങ്കില്‍ ഒരു നാലഞ്ചു പോസ്റ്റിനുള്ള വക അതു തന്നെയുണ്ടാകും. അത്രയ്ക്കും വൃത്തികെട്ടവന്മാരാ ജിദ്ധ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നത്. ! അനുഭവിച്ചു തന്നെ അറിയണം അത്.! പടച്ചോനെ ഇനിയും ആ വഴി യാത്ര ചെയ്യണമല്ലോ എന്നാലോചിക്കുമ്പോഴാ … ഇല്ല ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.!

കുട്ടാ വിവരണം കേമം തന്നെയാട്ടോ.. ബാക്കി അനുഭവങ്ങള്‍ കൂടി എഴുതൂ…!

Rare Rose said...

രസായി എഴുതി.ഇപ്പോള്‍ അട്ടയും,മെത്തയും യോജിപ്പിലായോ.:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നന്നായി എഴുതി . പക്ഷെ കണ്ണ് അടിച്ചുപോകുമോ എന്നൊരു സംശ്യം..
ഒരു സംശ്യം കൂടി.. അരാംകോ കമ്പനി ഇപ്പഴും ഉണ്ടോ?

ഒഴാക്കന്‍. said...

അട്ട കിടക്കൂല അനുഭവം കൊണ്ട് പറയുന്നതാ

വരയും വരിയും : സിബു നൂറനാട് said...

ഓണ്‍സൈറ്റ്, ആദ്യം കാണുന്ന ആര്‍മ്മാദമേ ഉള്ളെന്നാ നമുക്ക് മുന്നേ പോയ അണ്ണന്മാര് പറഞ്ഞിരിക്കുന്നത്..എന്തിരാണോ എന്തോ..!!

കുട്ടന്‍ said...

@Typist | എഴുത്തുകാരി : പിന്നല്ല !!!!!......
@nishad : സത്യായിട്ടും ഉണ്ടായിരുന്നു ട്ടോ

@എറക്കാടൻ / Erakkadan : :)

@ഉപാസന || Upasana
@Captain Haddock
@Naushu
@krishnakumar513
@Vayady
@»¦മുഖ്‌താര്‍¦udarampoyil¦«
@ഹേമാംബിക
@Rainbow : വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ അധികം നന്ദി ട്ടോ

@ഒരു യാത്രികന്‍
@ആര്‍ദ്ര ആസാദ് : അതെ aramco ഒരു സംഭവം തന്നെ .....

കുട്ടന്‍ said...

@വഷളന്‍ | Vashalan : മ്മടെ ഒരു രീതി വച്ച് ബെഡില്‍ ഒട്ടിയാല്‍ പിന്നെ വിടില്ല ...................വന്നതിനു നന്ദി ട്ടോ
@ഉമ്മുഅമ്മാർ
@കൂതറHashimܓ
@ഹംസ : വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ അധികം നന്ദി ട്ടോ
@Rare Rose : ഇപ്പൊ നല്ല യോജിപ്പിലായി ട്ടോ
@ഇസ്മായില്‍ കുറുമ്പടി ( തണല്‍) :എന്താ ഫോണ്ട് ആണോ പ്രോബ്ലം.........അരാംകോ കമ്പനി അവിടെ തന്നെ ഉണ്ട് മാഷെ ........
@ഒഴാക്കന് : ഇപ്പൊ നല്ല യോജിപ്പിലായി ട്ടോ
@വരയും വരിയും : സിബു നൂറനാട് :
" സത്യം "

Rocky said...

വായിച്ചു കഴിഞ്ഞപ്പോള്‍, ഒരു ഗള്‍ഫ്‌ യാത്ര നടത്തിയ ഫീലിംഗ്. വേഗം second part - ഉം പോസ്റ്റു ....

സിനു said...

യാത്രാ വിവരണം കലക്കി മാഷെ..
ലാസ്റ്റ് വരി ശരിക്കും ചിരിപ്പിച്ചൂട്ടോ
ബാക്കി കൂടെ പോരട്ടെ..

lekshmi. lachu said...

യാത്രാ വിവരണം കലക്കി മാഷെ....

leonthecomplteman said...

സന്തോഷമായി കുട്ടേട്ടാ സന്തോഷമായി.....

Anonymous said...

ഈ യാത്രാ വിവരണം കലക്കി.ശരിക്കും ചിരിച്ചൂട്ടോ.

jayanEvoor said...

കൊള്ളാം.
രസ്യൻ വിവരണം!

jyo.mds said...

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍-ഹഹ വളരെ നല്ല വിവരണം-തുടര്‍ന്നുള്ള യാത്ര കേള്‍ക്കാന്‍ കാത്തിരിക്കുന്നു.