Sunday, May 23, 2010

ഒരു സൗദി യാത്രയുടെ ഓര്‍മ കുറിപ്പ്


                       രണ്ടു ദിവസത്തെ അവധി കഴിഞു തിങ്കളാഴ്ച ഓഫീസില്‍ വന്നാല്‍ പിന്നെ എല്ലാത്തിനും ഒരു മടി ആണ് . ഒന്ന് റണ്ണിംഗ് ആവാന്‍ 2 ദിവസം എങ്കിലും  എടുക്കും .പതിവ് പോലെ ജിമെയില്‍ forwards എല്ലാം ചെക്ക്‌ ചെയ്തു കൊണ്ടിരിക്കുമ്പോള്‍  സാറിന്റെ(പ്രൊജക്റ്റ്‌ മാനേജര്‍ ) വിളി വന്നു.  അടുത്തത് ധനീഷിനു പോവാലോ അല്ലെ onsite , വേറെ പ്രശ്നങ്ങള്‍ വല്ലോം ഉണ്ടോ .പാസ്സ്പോര്‍ട്ട് ഒക്കെ ഉണ്ടല്ലോ അല്ലെ . എന്താ ഓക്കെ അല്ലെ ...... ഓക്കെ സര്‍!!!!!...... ഓര്‍ക്കാ  പുറത്തുള്ള ചോദ്യം ആയതിനാല്‍ ഉത്തരവും അങ്ങനെ ആയി പോയി.ഒറ്റക്കല്ല സിസ്റ്റം എഞ്ചിനീയര്‍ വികാസും ഉണ്ട് .മൂപ്പരും ആദ്യയിട്ടാണേ    ഇന്ത്യ വിട്ടു പുറത്തേക്കു .....അടിച്ചു പൊളിച്ചു പോയിട്ട് വരാം അണ്ണാ എന്നു trivandrum സ്റ്റൈല്‍ പറഞത് കേട്ടപ്പോള്‍ എനിക്കും കുറച്ചു കോണ്‍ഫിടന്‍സ് ഒക്കേ വന്നു .
                                                        എന്നാലും ഇവിടെ കൊച്ചിയില്‍  ചോറിഞ്ഞിരിക്കുന്ന ഒരു സുഖം എന്തായാലും അവിടെ കിട്ടില്ല ല്ലോ . പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കമ്പനി ആയ സൗദി Aramco യിലേക്ക് ...അതും കണ്‍സള്‍ട്ടന്റ്    ആയി.....ഇത്ര നാളും നമ്മള്‍ സോഫ്റ്റ്‌ വെയറില്‍ കാണിച്ചു വച്ച പോക്രിത്തരത്തിന് പാവം PM ആണ് തെറി കേട്ടിരുന്നെ ...ഇനി ക്ലയിന്റിന്റെ കയ്യില്‍ നിന്നും തെറി നേരിട്ട് വാങ്ങാന്‍ കമ്പനി തരുന്ന സുവര്‍ണാവസരം .....ഫുള്‍ ടൈം എയറില്‍ ആവും എന്നാ പോയവര്‍ ഒക്കേ പറഞ്ഞിട്ടുള്ളത് . എന്തായാലും വരുന്നിടത്ത് വച്ച് കാണാം .....പിന്നല്ല ....
                                                        അങ്ങനെ പോകേണ്ട ദിവസം എത്തി ..ഓഫീസില്‍ നിന്നും സാമാന്യം നല്ല ഒരു യാത്ര അയപ്പ് ഒക്കെ തന്നു നമ്മളെ എയര്‍പോര്‍ട്ടില്‍  വിട്ടു.ഇനി ഒരു 3 മാസം സൌദിയില്‍ .എയര്‍പോര്‍ട്ടില്‍ ഒരു സീന്‍ ഉണ്ടാക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് വീട്ടില്‍ നിന്നും ആരോടും വരണ്ട എന്നു പ്രത്യേകം പറഞ്ഞിരുന്നു .വികാസ് അണ്ണന്റെ  ഫുള്‍ ഫാമിലി ഉണ്ടായിരുന്നു.ചെറിയ ഒരു emotional scene ഒക്കെ  കഴിഞു ഞങ്ങള്‍  2 പേരും അകത്തേക്ക് കയറി .ലഗേജ് സ്കാന്നിംഗ് കഴിഞു മുന്നോട്ടു നീങ്ങിയപ്പോള്‍ സൈഡില്‍ നിന്ന് ഒരു വിളി .
" സര്‍ " വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ 2 സുന്ദരി കുട്ടികള്‍  ..................
" സര്‍ ലഗേജ് കവര്‍ ചെയ്തിട്ട് പോകാം അപ്പൊ ഡാമേയ്ജ്   ആവില്ല "   
ആവാലോ.......... മ്മള് ഇപ്പൊ എന്തിനാ കുറയ്ക്കണേ .....കുട്ട്യോള് സ്നേഹത്തോടെ വിളിക്കുമ്പോ  നമ്മള്‍ എങ്ങനെയാ വേണ്ട എന്നു പറയാ ചെയ്തേക്കാം അല്ലെ വികാസ് അണ്ണാ ......അങ്ങനെ ഫുള്‍ പ്ലാസ്റ്റിക്‌ പായ്ക്ക് ചെയ്തു  കൂട്ടത്തില്‍ ലഗേജ് weightum നോക്കി എല്ലാം നോര്‍മല്‍ .....സ്കാന്നിംഗ് കഴിഞു എല്ലാം കേറ്റി വിട്ടു ഇനി എമിഗ്രേഷന്‍  ക്ലിയറന്‍സ്    എന്ന ചടങ്ങ്  കൂടി ബാക്കി ഉണ്ട് .....ഓഫീസര്‍ വിസ നോക്കി എന്നിട്ട് ഏന്റെ മുഖത്തേക്കും 
  " എവിടെക്കാ ........."  സൗദി അറേബ്യ ......ഇത് ശരി  ആവില്ലല്ലോ മാഷെ ...duration of stay 14 days ..വിസ  6 മാസവും  ..ഇതെങ്ങനെ നടക്കും .അപ്പോഴാണ് ഇങ്ങനെ ഒരു സൈസ്  പണി വിസയില്‍ ഉള്ളത് കാണുന്നെ ......ഇനിപ്പോ എന്താ ചെയ്യാ ...പണി ആയല്ലോ ഭഗവാനെ ......
" അല്ല സര്‍ every 14 days  സൗദി exit  ആയിട്ടു കേറിയാല്‍ പോരെ "  !!!!!!!!!!!!!!!!!
ഉവ്വ് ല്ലേ .....ഇതൊക്കെ നടക്കണ കാര്യം വല്ലതും ആണോ മാഷെ  "  ....
                                                 അല്ല വികാസ് അണ്ണനും സെയിം വിസ തന്നെ ആണല്ലോ ...അണ്ണന്‍ പുട്ട് പോലെ കേറി പോയല്ലോ ,  ഇയാള്‍ക്ക് എന്നോട് മാത്രം ന്താ ഇത്ര ചൊറിച്ചില്‍. മുഖത്തുള്ള കള്ള ലക്ഷണം കണ്ടു പൊക്കിയതാവും ,അത് ജനിച്ചപ്പോളെ ഉള്ളതാ ..ഞാന്‍ എന്താ ചെയ്യാ ....ഒരു വിധത്തില്‍ അങ്ങേരുടെ കയ്യും കാലും പിടിച്ചു അകത്തു കേറി ന്നു പറഞ്ഞാല്‍ മതിലോ ......... "ഭഗവാനെ!!!!!!!!!!!.............. ഇവനെ ഒക്കെ കാത്തു കൊള്ളണേ  ..... ഒരു കുറവും വരുത്തല്ലേ "
                                             flight  പറഞ്ഞതിലും ഒരു മണിക്കൂര്‍ വൈകി , സീറ്റ്‌ നമ്പര്‍ നോക്കി നമുക്ക് അടുത്ത അടുത്ത സീറ്റ്‌ തന്നെ അതും വിന്‍ഡോ സീറ്റ്‌ ,കാഴ്ചകള്‍ കാണാലോ (ഒരു മാങ്ങയും കാണിലെന്നു പിന്നല്ലേ മനസ്സിലായെ). സുന്ദരികളായ 3 എയര്‍ ഹോസ്റ്റസുമാര്‍  അതില്‍ ഒരു ചേച്ചി നമ്മുടെ അടുത്ത്  വന്നു . എമര്‍ജന്‍സി exit  ഡോര്‍ നെ കുറിച്ച്  പറയാന്‍ തുടങ്ങി,അപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചേ ,ഞാന്‍ ഇരിക്കുന്നത്  എമര്‍ജന്‍സി exit ഡോര്‍ ന്റെ അടുത്താണ് . എന്തെങ്കിലും അപകടം പറ്റിയാല്‍ ഞാന്‍ വേണം ത്രെ ഈ ഡോര്‍ ഓപ്പണ്‍ ചെയ്യാന്‍ ...ആയികോട്ടെ   , തോറ്റു ഞാന്‍ എന്നെ കൊണ്ട് എവിടെ ആയാലും ഈ കാര്യങ്ങളൊക്കെ ചെയ്യാന്‍ ഞാന്‍ തന്നെ വേണം ന്നു വച്ചാല്‍ കുറച്ചു കഷ്ടാണേ. ചേച്ചി ഒരു പേടിയും പേടിക്കണ്ട ഇവിടത്തെ കാര്യം മ്മള് ഏറ്റു....... മ്മള് എത്ര വിന്‍ഡോ കണ്ടിരിക്കുന്നു .. അല്ലെ വികാസ് അണ്ണാ ... "പിന്നല്ല .....  വന്‍ സെറ്റപ്പ് , Don 't  worry about this side ,  we  will take care of it "
ചേച്ചി കൂടുതല്‍ സമയം അവിടെ നിന്നില്ല ,  മ്മള് ഒരു നടക്കു പോണ ടീം അല്ല എന്നു ചേച്ചിക്ക് പെട്ടന്ന്  മനസ്സിലായി ന്നു തോന്നുന്നു .എല്ലാരോടും സീറ്റ്‌ ബെല്‍റ്റ്‌ ഇടാന്‍ നിര്‍ദേശം വന്നു .എന്തെങ്കിലും അപകടം പറ്റിയാല്‍ ചെയ്യണ്ട കാര്യങ്ങളെ കുറിച്ചുള്ള visuals ടിവി സ്ക്രീനില്‍ തെളിഞ്ഞു നമ്മുടെ സീറ്റിന്റെ മുകളിലും താഴത്തും ഏതൊക്കെയോ സാധങ്ങള്‍ ഉണ്ട് ത്രെ ...
                                                                    അണ്ണാ.... ഉള്ള സാധങ്ങള്‍ തന്നെ ഇവന്മാര്‍ വിളിച്ചു പറയണേ അതോ അലങ്കാര  പണി  മാത്രേ ഉള്ളോ .വികാസ് അണ്ണന്‍ പറഞ്ഞപ്പോ എനിക്കും ഒരു ഡൌട്ട് ..ഞാന്‍ സീറ്റിന്റെ താഴെ തപ്പി നോക്കി എന്തൊക്കെയോ ഉണ്ട് ന്നു തോന്നുന്നു അണ്ണാ ...ഉണ്ടായാല്‍ കൊള്ളാം അത്ര തന്നെ. യാത്ര തുടങ്ങാന്‍ തയ്യാറാവാന്‍ പൈലറ്റിന്റെ  നിര്‍ദേശം വന്നു , വിമാനം പൊങ്ങിയപ്പോള്‍ എന്തോ ഒരു സാധനം കാലിന്റെ അടിയില്‍  നിന്ന്  തലയില്‍ എത്തി .നാടന്‍  ഭാഷയില്‍ പറഞ്ഞാല്‍ ഒരു ആന്തല്‍ " .വേറെ ഒന്നും ഉണ്ടായില്ല ട്ടോ. കുറച്ചു കഴിഞ്ഞപ്പോള്‍ കഴിക്കാന്‍ കുറച്ചു ഐറ്റംസ് വന്നു .. fried rice , ഒരു mango ജ്യൂസ്‌ പിന്നെ ഒരു ബ്രെഡും. എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ അല്ലെ ഇത് തന്നെ കിട്ടിയത് ഭാഗ്യം . നല്ല വിശപ്പുള്ളത് കൊണ്ട് എല്ലാം തട്ടി കേറ്റി  ,അവസാനം mango  ജ്യൂസ്‌ പൊട്ടിച്ചിടത്തു പണി പാളി  ,ഒരു പാട് തരത്തില്ലുള്ള പായ്ക്ക് കണ്ടിട്ടുണ്ട് ച്ചാലും ഇങ്ങനെ ഒരു ടൈപ്പ് ആദ്യയിട്ട  കാണണേ ,  പൊട്ടിച്ചതും പകുതി മുക്കാലും പാന്റില്‍  പോയി. 
" ഏന്റെ പൊന്നു ധനീഷ് അണ്ണാ പതുക്കെ  "    പറ്റി പോയി വികാസ് അണ്ണാ.....ഭാഗ്യത്തിന് ആരും കണ്ടില്ല.
                                                                6 മണിക്കൂര്‍ യാത്രക്ക് ശേഷം ബഹറിന്‍ എയര്‍പോര്‍ട്ടില്‍ സേഫ് ആയി ലാന്‍ഡ്‌ ചെയ്തു.നല്ല കിടിലന്‍ എയര്‍പോര്‍ട്ട് നെടുമ്പാശേരി ഒക്കെ മാറി നില്‍ക്കണം .വന്‍ സെറ്റപ്പ് !!!......അവിടെ നമ്മളെ പിക്ക് ചെയ്യാന്‍ കമ്പനി പ്രധിനിധി അറഫാത്ത് ചേട്ടന്‍  ഉണ്ടായിരുന്നു .അവിടെ നിന്നും GMC യില്‍ സൌദിയിലേക്ക്   ഒരു 150 -180  സ്പീഡില്‍..നഗരം നല്ല ഉറക്കത്തിലാണ് സമയം 3 മണി  ...GMC  വണ്ടിയില്‍ കേറുന്നതും ഇത്രയും സ്പീഡില്‍ പോകുന്നതും ഇത് ആദ്യം.   ബഹറിന്‍ സൗദി ബോര്‍ഡര്‍ വണ്ടി നിര്‍ത്തി അവിടെ വിരല്‍ അടയാളം എടുക്കണം ത്രെ ,നമ്മളെ ഒരു റൂമിലേക്ക്‌ കൊണ്ട് പോയി . ഓരോ വിരല്‍ ആയി സ്കാന്‍ ചെയ്യാന്‍ തുടങ്ങി.തള്ള വിരല്‍ മാത്രം ഒരു കാരണവശാലും അങ്ങ് പതിയണില്ല . വികാസ് അണ്ണനും സെയിം പ്രോബ്ലം . അറബി പോലീസിന് ദേഷ്യം വന്നു . അറബിയില്‍ എന്തൊക്കെയോ പറഞ്ഞു ദേഷ്യത്തില്‍ ...തെറിയാണെന്ന് എനിക്ക് പെട്ടന്ന് മനസ്സിലായി ഏന്റെ ഒരു സ്വഭാവം വച്ച് അവന്‍ 7 ദിവസം വെള്ളത്തില്‍ കിടന്നാലും പോകാത്ത മാതിരിയുള്ള വികട സരസ്വതി നാവില്‍ വന്നതാ...പിന്നെ എന്തിനാ വെറുതെ അതും പുലര്‍ച്ചെ 3 മണി ക്ക് അറബി പോലീസിന്റെ കൈക്ക് പണി ഉണ്ടാക്കണേ അത് മാത്രവും അല്ല സൗദി ജയിലിലെക്കാളും എത്രയോ നല്ല ബിരിയാണി നാട്ടില്‍ കിട്ടും എന്നുള്ളത് കൊണ്ടും ഞാന്‍ ഒന്നും പറഞ്ഞില്ല. സംഗതി അത്ര പന്തി അല്ല എന്നു മനസ്സിലാക്കിയിട്ടാവണം  അറഫാത്ത് ചേട്ടന്‍ ഇടപെട്ടു . കയ്യില്‍ കുറച്ചു സ്പ്രേ ഒക്കെ ചെയ്തു ഒരു വിധം ഓക്കേ ആയി . അവന്മാരുടെ ഭാവം കണ്ടാല്‍ തോന്നും ഞാന്‍ പറഞ്ഞിട്ട തള്ള വിരല്‍ പതിയാത്തത്‌ എന്നു. " വൃത്തികെട്ടവന്‍മാര്‍  "  വികാസ് അണ്ണന്റെ  ദേഷ്യം വാക്കുകളില്‍  പ്രകടമാണ് .
                                                           അങ്ങനെ സൗദി aramco എത്തി , ഭയങ്കര സെക്യൂരിറ്റി , അറഫാത്ത് ചേട്ടന്‍ നല്ല പച്ച വെള്ളം പോലെ ആണ് അറബി പറയണേ, ഒരു 3  സെക്യൂരിറ്റി ഗേറ്റ് ഒക്കെ കടന്നു ഒടുവില്‍  താമസ സ്ഥലത്തെത്തി  " stenike " aramco ഗസ്റ്റ് ഹൌസ്. സ്വീകരിക്കാന്‍ നമുക്ക് മുന്‍പേ പോയ ബാബു  അണ്ണന്‍ അവിടെ ഉണ്ടായിരുന്നു.പാവം ഉറക്കം കളഞ്ഞു ഇരിപ്പായിരുന്നു. reception ഇല്‍ ഒരു മലയാളി സണ്ണി ചേട്ടന്‍ സ്വദേശം ആലപ്പുഴ...ഹാവു സമാധാനായി വെറുത ഇംഗ്ലീഷ് പറഞ്ഞു  ബുദ്ധിമുട്ടണ്ടാലോ..പറയുന്ന നമുക്കും  ബുദ്ധിമുട്ട് കേള്‍ക്കുന്ന അവര്‍ക്കും .ഇപ്പോ തല്ക്കാലം ഒരു റൂം തരാം വേറെ ഒന്നും ഒഴിവില്ല , 2 ദിവസത്തിനുള്ളില്‍ ശരി ആക്കാം എന്നും പറഞ്ഞു സണ്ണി ചേട്ടന്‍   ഒരു ATM കാര്‍ഡിന്റെ വലിപ്പമുള്ള ഒരു സാധനം കയ്യില്‍ തന്നു .എന്നാ അങ്ങനെ ആവട്ടെ ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ പോയി റസ്റ്റ്‌ ചെയ്യു . അടുത്തടുത്ത റൂം തന്നെ ആണ് . ATM കാര്‍ഡിന്റെ വലിപ്പമുള്ള  സാധനം ഉപയോഗിച്ച് റൂം തുറന്നു ...സത്യം പറയാലോ കിളി പോയി ഒരു 5 സ്റ്റാര്‍ സെറ്റപ്പ് . ഹോളിവുഡ്‌ ഫിലിമില്‍ മാത്രം കണ്ടു മറന്ന ഒരു സെറ്റപ്പ് .  ഇതാണോ സണ്ണി ചേട്ടന്‍ പറഞ്ഞ താത്കാലിക adjustment അപ്പൊ ഒറിജിനല്‍ !!!!!!!!!!!. നല്ല ക്ഷീണം ഉള്ളത് കൊണ്ട് ബെഡില്‍ പെട്ടന്ന് വീണു .. ഇടക്ക് ഒരു 3 തവണ എങ്കിലും ഞെട്ടി എഴുന്നേറ്റു എന്നാണ് ഓര്‍മ കാരണം ഇങ്ങനെ ഒരു സെറ്റപ്പ് സ്വപ്നം അല്ലെന്നു അംഗീകരിക്കാന്‍ മനസിന്‌ എന്തോ ബുദ്ധിമുട്ട്  ഉള്ളത് കൊണ്ടാവും .......അല്ല അതങ്ങനെ അല്ലെ വരൂ ...        
                    " അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കോ ഇല്ല അത്ര തന്നെ "










Friday, March 26, 2010

ന്നാലും ന്നോട് ഇത് വേണ്ടായിരുന്നു ട്ടോ.........

ട്ടോ .....വാതിലില്‍ ഉള്ള ശക്തമായ മുട്ടല്‍ കേട്ടാണ്  ഞെട്ടി ഉണര്‍ന്നത് . അമ്മയാണ്
" പോണില്ലേ നീ ഇന്ന് ,സമയം എത്ര ആയീന്നാ വിചാരം ഞാന്‍ എത്രാമത്തെ പ്രാവശ്യ നിന്നെ വിളിക്കണേ എന്നറിയോ , ഇനിപ്പോ ട്രെയിന്‍ കിട്ടൂന്ന് എനിക്ക് തോന്നുന്നില്ല ,പാതിര വരെ കമ്പ്യൂട്ടര്‍ ന്റെ മുന്‍പില്‍ ഇരിക്കും എന്നിട്ട് കാലത്ത് എഴുന്നേല്‍ക്കാനും  പറ്റില്ല " . കാലത്ത് തന്നെ അമ്മയുടെ കയ്യില്‍ നിന്ന് മേടിച്ചു കൂട്ടിയപ്പോ സന്തോഷായി ....... മൊബൈല്‍ എടുത്തു സമയം നോക്കി ...4 .45 ... ചാടി എഴുന്നേറ്റു ........ 15 മിനിറ്റ് കൊണ്ട് കലാ പരിപാടികള്‍ ഒക്കെ കഴിച്ചു വീട്ടില്‍ നിന്നിറങ്ങി  " കുട്ടിയെ  അവിടെ എത്തിയാല്‍ വിളിക്കണം ട്ടോ " വിളിക്കണം എന്ന് അമ്മ ഉദേശിച്ചത്‌ missed call അടിക്കണം എന്നാന്നു.ലാന്‍ഡ്‌ ഫോണില് missed കാള്‍ അടിക്കണ ആകെ ഒരു പുലി ഞാന്‍ മാത്രം ആണെന്ന തോന്നണേ ..... 
                     ഹോ എന്തൊരു  തണുപ്പ് ....വൃശ്ചികമാസാണ്.അമ്മ ഉണ്ടാക്കി തന്ന  ചൂട് കട്ടന്‍ ചായ കൊണ്ടൊന്നും   ഇപ്പൊ പിടിച്ചു നിലക്കാന്‍ പറ്റുന്നില്ല ....പാടം കേറി ഗോപാലേട്ടനെ വീട് എത്തി .ഗോപാലേട്ടന്‍ മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു ച്ചാലും അവിടെ എത്തിയാല്‍ ഇപ്പോളും ഒരു പേടി ആണ് . അതിനു കാരണം മതിലിന്റെ തോട്ട അടുത്ത് തന്നെ ആണ് ഗോപാലേട്ടനെ ദഹിപ്പിചിരിക്കണേ.  അവിടെ എത്തിയാല്‍ മുഖം മനസ്സില്‍ തെളിയും കുട്ടാ എന്ന് വിളിക്കണ പോലെ.പിന്നെ അങ്ങോട്ട് മണിച്ചിത്രതാഴില്‍ ഇന്നസെന്റെട്ടന്‍  നടക്കണ മാതിരി ഒരു നടത്താണ്‌.  പോയ വഴിയില്‍ പുല്ലു പോലും മുളക്കില്യ.
                   സ്റ്റേഷന്‍ എത്തി .തിങ്കളാഴ്ച ആയതു കൊണ്ടാവണം സാമാന്യം നല്ല തിരക്കുണ്ട് .പാസ്സിഞ്ചര്‍ ട്രെയിന്‍ മാത്രം നിര്‍ത്തുന്ന  ഈ സ്റ്റേഷനില്‍ ഇത്ര തിരക്ക് കാണുന്നത് ഈ തിങ്കളാഴ്ച മാത്രം .രാജീവേട്ടനും മോഹനേട്ടനും രവിയേട്ടനും ചര്‍ച്ച തുടങ്ങി കഴിഞു .എല്ലാരും government  employees  ആണ് .പാസ്സിഞ്ചര്‍ ട്രയിനിലെ  സ്ഥിരം യാത്രക്കാര്‍ .  ഇന്ന വിഷയം എന്നൊന്നും ഇല്ല്യ  ചര്‍ച്ച ചെയ്യാന്‍ ,  ഭൂമിക്കു കീഴിലുള്ള എന്തിനെ പറ്റിയും.തിങ്കളാഴ്ചകളില്‍ ഞാനും കൂടും. പത്ര വായന , ന്യൂസ്‌ കാണല്‍ അങ്ങനത്തെ ദുശീലങ്ങള്‍ ഒന്നും ഇല്യാത്തത് കൊണ്ട് മിക്കവാറും കേള്‍വിക്കാരന്‍ ആയി നില്ക്കാറാണ്  പതിവ് . ഇന്ന് ആഗോള സാമ്പത്തിക മാധ്യം ആണ് വിഷയം . മോഹനേട്ടന്‍ ആധികാരികമായി എന്തൊക്കെയോ പറയുന്നുണ്ട് .അപ്പോളാണ് ഇന്നലെ ചാനല്‍ മാറ്റി കളിക്കുമ്പോള്‍ നമ്മുടെ ഇന്ത്യ വിഷന്‍ ചാനല്‍ ഇല്ലെ അതിലെ നികേഷേട്ടന്‍ പറഞ്ഞ ഒരു dialog ഓര്‍മ വന്നെ ..സംശയിച്ചില്ല എടുത്തങ്ങു കാച്ചി ..അസ്ഥാനത്തായി പോയി .കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാരും കൂടി എന്റെ മെക്കട്ടക്ക്.ആന ന്നു പറയുമ്പോ ചേന ന്നു പറഞ്ഞോളുട്ടോ . ഞാന്‍ പിന്നെ ഒരക്ഷരം മിണ്ടിയില്ല . au\w   മന്ദന് ഭൂഷണം എന്ന് അഴിക്കോട് മാഷ്‌ പറഞത് അക്ഷരം പ്രതി ശരി ആണെന്ന് ബോധ്യായി
                            വാണിംഗ് ബെല്‍ അടിച്ചു ....വണ്ടി വടക്കാഞ്ചേരി (തൊട്ടടുത്ത സ്റ്റേഷന്‍ ) വിട്ടിട്ടുണ്ട് . ചര്‍ച്ച നിര്‍ത്തി എല്ലവരും മുന്‍പിലത്തെ compartment ലക്ഷ്യാക്കി നടന്നു .പോകുന്ന  വഴിക്ക് എനിക്കിട്ടൊരു താങ്ങ് താങ്ങാനും മോഹനേട്ടന്‍ മറന്നില്ല . " സൂക്ഷിച്ചോ ട്ടാ കുട്ടാ ഈ സോഫ്റ്റ്‌വെയര്‍ field  ഒന്നും വിശ്വസിക്കാന്‍ പറ്റില്യാ ,എന്നാ അടച്ചു പൂട്ടണെ എന്ന് ദൈവത്തിനു മാത്രം അറിയാം  " . ട്രെയിന്‍ കേറി ഒരു സൈഡ് സീറ്റ്‌ തന്നെ ഒപ്പിച്ചു .വണ്ടി നീങ്ങി തുടങ്ങിയപ്പോഴേക്കും എല്ലാവരും സൈഡ് ആയി കൂര്‍ക്കം വലി തുടങ്ങി . സ്ഥിരം യാത്ര അല്ലെ അവര്‍ക്ക് അതൊരു ശീലായി ....എനിക്കാണേല്‍ ഉറക്കവും വരുന്നില്ല, ഇനിയിപ്പോ മോഹനേട്ടന്‍ പറഞ്ഞത് സംഭവിക്കോ ....മനുഷ്യന്മാരുടെ മനസമാധാനം കളയാന്‍ ഇങ്ങേര്‍ക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ . ഈശ്വര പണി പോകോ  " ഹേയ്  never " .ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു .ട്രെയിന്‍ തൃശൂര്‍ എത്തി .സാമാന്യം നല്ല തിരക്കുണ്ട് . കമ്പാര്‍ട്ട്മെന്റില്‍  നില്ക്കാന്‍ കൂടി സ്ഥലം ഇല്ല്യ .ലേഡീസ് കമ്പാര്‍ട്ട് മെന്റ് ഫുള്‍ ആയതു കൊണ്ടാവണം ഇന്ന് കുറെ സുന്ദരികള്‍  കേറിയിട്ടുണ്ട് .ലേഡീസ് കമ്പാര്‍ട്ട് മെന്റിന്റെ തൊട്ടടുത്ത കമ്പാര്‍ട്ട് മെന്റില്‍ കേറുന്നത് കൊണ്ട് ഇങ്ങനെയും ഒരു ദുരുദേശ്യം  ഉണ്ടേ .... 
ഹോ ഇപ്പോളാണ് മനസ്സ് ഒന്ന് സന്തോഷായെ. വായനോട്ടത്തില്‍ PhD മ്മള് പണ്ടേ എടുത്തിട്ടുണ്ടേ . 
                          കൂട്ടത്തില്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം അവസാനിച്ചത്‌ ഒരു വെള്ള ചുരിദാര്‍ ഇട്ടു നെറ്റിയില്‍ ചന്ദന കുറിയൊക്കെ തൊട്ട് നില്‍ക്കുന്ന  ഒരു ശാലീന സുന്ദരിയില്‍ . അതിസുന്ദരി ഒന്നും അല്യച്ചാലും കാണാന്‍ ഒരു N´w ണ്ട് . എന്ക്കിഷ്ടായി . ഈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ ആ  സാധനം തന്നെ . അവളുടെ കണ്ണുകള്‍ക്ക്‌ എന്തോ ഒരു മാസ്മരിക ശക്തി ഉള്ളത് പോലെ. എനിക്കുറങ്ങാന്‍ പറ്റണില്ല ...എന്തായാലും student  അല്ല .ജോലിക്കാരി ആണ് കയ്യിലെ ബാഗ്‌ കണ്ടാല്‍ അറിയാം .എവിടെയാണോ ആവൊ വര്‍ക്ക്‌ ചെയ്യുന്നേ ചോദിച്ചാലോ ...അല്ലെങ്കില്‍ വേണ്ട ഫസ്റ്റ് ഡേ തന്നെ ചോദിച്ചു കുളമാക്കണ്ട. എവിടെയോ വച്ച് കണ്ടു മറന്ന മുഖം (ഇതൊക്കെ ഏതു പെണ്‍കുട്ടിയെ കണ്ടാലും തോന്നാറുള്ളതാണെങ്കിലും) എന്നാലും ഇത് അങ്ങനെ അല്ലാട്ടോ ...
"ഇവളല്ലേ എന്റെ സ്വപ്നത്തില്‍ സ്ഥിരം വരാറുള്ള ആ സുന്ദരി "
"ഇവളല്ലേ ഏതോ അടുക്കളയില്‍ പുകയും ചൂടും കൊണ്ട് എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും എന്ന് പ്രശാന്ത് (എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ) പറയാറുള്ള ആ പെണ്‍കുട്ടി "
"ഇവളല്ലേ കുഞ്ഞന്‍ പണിക്കര് ഗണിച്ചു ഇങ്ങോട്ട് തേടി വരും എന്ന് പറഞ്ഞ ആ പെണ്‍കുട്ടി " 

                           ചിന്തകള്‍ അങ്ങനെ കാട് കയറി പോയി ......അതെ ചുട്ടു പൊള്ളി കിടക്കുന്ന ഈ മരുഭുമിയിലേക്ക് ഒരു മഴയ്ക്ക് വേണ്ടി ഞാന്‍ ഏത്ര നാളായി കാത്തിരിക്കുന്നു ....എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് മോഹനേട്ടന്റെ dialog  "ഇറങ്ങുന്നില്ലേ നീയ് ". ഹോ ട്രെയിന്‍ ഏറണാകുളം എത്തിയത് അറിഞ്ഞേ ഇല്ല.അവളും കൂട്ടുകാരികളും ഇറങ്ങി . ഈ ട്രെയിനിനു ഇത്ര സ്പീഡോ ...ഡ്രൈവറെ തെറി വിളിച്ചു കൊണ്ട് ഞാനും ഇറങ്ങി .അവളെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിന്നു പോണില്ല . അടുത്ത തിങ്കളാഴ്ച ആവാന്‍ ഞാന്‍ കുറച്ചു   പാട് പെട്ടു. എണ്ണി എണ്ണി കാത്തിരുന്ന ആ ദിവസം സമാഗതമായി .ട്രെയിന്‍ തൃശൂര്‍ എത്തി . ഇന്ന് എന്തായാലും അവളോട്‌ രണ്ടു വാക്ക് സംസാരിക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചു എന്റെ കണ്ണുകള്‍ അവള്‍ക്കു വേണ്ടി പരതി.
                           എന്റെ ഭാഗ്യത്തിന് ഇത്തവണയും ലേഡീസ് കമ്പാര്‍ട്ട് മെന്റ് ഫുള്‍ . ഇശ്വരന്‍ എന്റെ കൂടെയാ. ദാ വരുന്നു അവളുടെ കൂട്ടുകാരികള്‍ . അവളെവിടെ .....ഹോ പിന്നിലുണ്ട് മഞ്ഞ ചുരിദാര്‍ ആണ്  ഇന്ന് വേഷം . അടുത്ത് വന്നതും ഞാന്‍ ഞെട്ടി ..ഒറ്റ നോട്ടെ അവളുടെ മുഖത്തേക്ക് ‌ നോക്കിയുള്ളൂ . തല കറങ്ങുന്ന പോലെ . രണ്ടു കൈ കൊണ്ട് കണ്ണ് തിരുമ്പി പിന്നെയും നോക്കി ...ഹോ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല ............" നിറുകയിലെ ആ സിന്ദൂരം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു " ഇവള്‍ക്ക് വേണ്ടി ആണല്ലോ ഈശ്വര  ഞാന്‍ ഇത്ര ദിവസം ഉറക്കം കളഞ്ഞേ , ഇവള്‍ക്ക് വേണ്ടി ആണല്ലോ ആ പാവം ട്രെയിന്‍ ഡ്രൈവറെ വരെ തെറി വിളിച്ചേ . "
"ന്നാലും ന്നോട് ഇത് വേണ്ടായിരുന്നു ട്ടോ " 

Saturday, February 27, 2010

തൃസന്ധ്യ

                            നേരം ഇരുട്ടി തുടങ്ങി ......സമയം 6 മണി ആകുന്നെ ഉള്ളു ....സൂര്യനു പണ്ടത്തെ പോലെ അത്ര ശുഷ്കാന്തി ഒന്നുല്യാ.....കൃത്യ സമയത്ത് അല്ലെങ്കില്‍ സ്വല്‍പ്പം നേരത്തെ ആശാന്‍ മുങ്ങുന്നു ....അങ്ങേര്‍ക്കും മടുത്തു എന്ന് തോന്നുന്നു .അങ്ങനെയുള്ള കാര്യങ്ങളല്ലേ ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നെ ..എത്രയും കൂടുതല്‍ സമയം എല്ലാവരെയും ഉറക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത് എന്ന് ആള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രം ......

ചാരുകസേരയില്‍ ആകാശത്തേക്ക് നോക്കി അങ്ങനെ മലര്‍ന്നു കിടക്കാന്‍ നല്ല രസമാണ് .നക്ഷത്രങ്ങള്‍ ഒന്നും കാണാനില്ല .ആകാശം ഒരു മഴയ്ക്ക് വേണ്ടി തയ്യാര്‍ എടുക്കുന്നത് പോലെ തോന്നി .അതെ ചെറിയ ചെറിയ മഴത്തുള്ളികള്‍ മുഖതേക്ക്‌ പതിച്ചു തുടങ്ങി .കസേരയും എടുത്തു പതുക്കെ ഉമ്മറത്തേക്ക് നീങ്ങി .മഴ പതുക്കെ ശക്തി പ്രാപിച്ചു തുടങ്ങി .........

കൃഷ്ണാ ഗുരുവായൂരപ്പാ ..........മുത്തശ്ശി നാമം ജപിക്കുന്ന ശബ്ദം ണ് വയസ്സ് 80 കഴിഞു ആള്‍ക്ക് .ഇപ്പോഴും നല്ല ആരോഗ്യാണ്‌. ചിട്ടയോടെയുള്ള ജീവിതാണ് ഇപ്പോഴും പാടത്തും പറമ്പിലും ഒക്കെ ഓടി നടക്കും .മഴ പെയ്യുന്നത് കണ്ടിട്ടാവണം നാമജപം മതി ആക്കി മുത്തശ്ശി എന്റെ അടുത്ത് വന്നിരിപ്പായി .ഇതിപ്പോ എന്താ ഇങ്ങനെ ഒരു മഴ .ഇത് മകരമാസം ആണ് കുട്ട്യേ .മകരത്തില്‍ മഴ പെയ്താല്‍ മരുന്നിനു പോലും ഒന്നും കിട്ടില്യാന്ന പഴമക്കാര്‍ പറയാ .മുത്തശ്ശി പറയണത് ശരി ആണ് .ഇപ്പൊ എല്ലാം ഇങ്ങനെ ആണ് .പ്രകൃതിയുടെ ഒരു താളം നഷ്ടപെട്ടിരിക്കുന്നു ............

ഇന്ന് നമ്മുടെ തെക്കേലെ ശ്രീധരന്‍ വന്നിരുന്നു ഇവിടെ , ആര് നമ്മുടെ ബ്രോക്കര്‍ ശ്രീധരന്‍ ആണോ .......അതെ .....മുത്തശ്ശി തുടര്ന്നു ..... നമ്മുടെ നിലം കൊടുക്കുന്നുണ്ടോ എന്നറിയണം .പൊന്നും വില തരാന്നാ ശ്രീധരന്‍ പറയണേ ഏതോ കമ്പനി അവിടെ വീട് കെട്ടാന്‍ പോകുന്നുത്രേ , നമ്മടെ നിലം മാത്രല്ല ചുറ്റുമുള്ളതെല്ലാം ചോദിച്ചിട്ടുണ്ടെന്ന കേള്‍ക്കണേ എന്തായാലും ഞാന്‍ കൊടുക്കില്ല കൃഷി അത്ര ലാഭം ഒന്നും അല്ലച്ചാലും സ്വന്തം വീട്ടിലെക്കുള്ളതിനു ആരെയും ആശ്രയിക്കണ്ടല്ലോ , വിജയനും (അയല്‍വാസി ആണ് ) അങ്ങനെ തന്യാ പറഞ്ഞെ .എല്ലാ സ്ഥലവും ഇങ്ങനെ മണ്ണിട്ട്‌ നികത്തിയാല്‍ പിന്നെ അരിക്ക് നമ്മള്‍ എവിടെയാ പോകാ...........

അത് പറഞ്ഞപോഴാ നമ്മുടെ വിജയന്‍റെ ഇളയ കുട്ടില്ലേ എന്താ പേര് ഞാന്‍ മറന്നു.ഇപ്പോളത്തെ പേരൊന്നും ഓര്‍ക്കാന്‍ കൂടി പറ്റണില്ല ........

സ്മൃതി എന്നല്ലേ മുത്തശ്ശി

അത് തന്നെ അവള് മിടുക്കി കുട്ടിയാ പാട്ടും ഡാന്‍സും ഒക്കെ ഉണ്ട് ന്നാ കേട്ടെ നന്നായി പഠിക്കും ചെയ്യും ഇന്നിവിടെ വന്നിരുന്നു അവള് ടിവിയില്‍ ഒരു പരിപാടി ഉണ്ട് ത്രെ .തിരുവനതപുരം പോണം ന്നാ പറഞ്ഞെ ....എന്റെ അനുഗ്രഹം മേടിക്കാന്‍ വന്നതാ .ലക്ഷിമിയോടു (സഹോദരി ) ഫോണില്‍ എന്തോ ഒരുട്ടം ചെയ്യണം ന്നും പറയണത് കേട്ടു എനിക്ക് മനസ്സിലായില്ല ..........

അത് ' SMS ' ആണു മുത്തശ്ശി .എന്തെങ്കിലും ആവട്ടെ .....അവള് നല്ല കുട്ടിയാ. പറ്റൂച്ചാ നീയും ഒന്ന് ചെയ്തോളു .നിന്റെ കയ്യിലും ല്ലേ ഫോണ്‍ . പറയണത് കേള്‍ക്കുണ്ടോ നീയ് ............
ആ ........അയക്കാം 

ആ മൂളല്‍ അത്ര രസിക്കാത്തത് കൊണ്ടാവണം മുത്തശ്ശി പതുക്കെ അകത്തേക്ക് നടന്നു .ആ പോക്ക് ഭക്ഷണത്തിനുള്ള പോക്കാണ് .എന്റെ ശ്രദ്ധ വീണ്ടും മറ്റെങ്ങോട്ടോ പോയി ...

ദെ ചോറ് വിളമ്പി വച്ചിട്ടുണ്ടുട്ടോ . ലക്ഷ്മി ഏടത്തിയുടെ വിളി ആണ് മുത്തശ്ശിയുടെ കൂടെ എന്റെ കഴിക്കലും കൂടി അങ്ങ് കഴിഞ്ഞാല്‍ ഒരു സീരിയല്‍ അല്ലെ പോകു സീരിയല്‍ ആള്‍ക്ക് ഒരു വീക്നെസ് ആണ് .ഒരെണ്ണം പോലും വിടാതെ കണ്ടു കളയും.

മഴ സാമാന്യം തരകേടില്ലാതെ തന്നെ പെയ്തിട്ടുണ്ട് , റോഡില്‍ വെള്ളച്ചാല്‍ രൂപം കൊണ്ടിട്ടുണ്ട് . മുറ്റത്തും അങ്ങിങ്ങായി വെള്ളം കെട്ടി കിടക്കനുണ്ട്.തെളിഞ്ഞ ആകാശത്തു ത്രിമൂര്‍ത്തികള്‍ എത്തിയിട്ടുണ്ട് .41 ദിവസം തുടര്‍ച്ചയായി കണ്ടാല്‍ വിചാരിച്ച കാര്യം ന്ടക്കുന്നാ മുത്തശ്ശി പറയാറ്.ഇതിപ്പോ ഇരുപത്തി അഞ്ചാമത്തെ ദിവസം ആയി .എത്ര തവണ ശ്രമിച്ചിട്ടും മുഴുമിക്കാന്‍ പറ്റീട്ടില്ല ഇത് വരെ .ചില ദിവസം അത് മറന്നു പോകും .വിശ്വാസം ഉണ്ടായിട്ടൊന്നും അല്ലാട്ടോ വെറുതെ ഒരു രസം അത്രേ ഉള്ളു........

കുട്ടാ ................എത്ര നേരായി എന്നറിയോ ചോറ് വിളമ്പി വച്ചിട്ട് നീ എന്താ അവിടെ ചെയ്യണേ മഴ പെയ്തതാ ഇഴ ജന്തുക്കള്‍ ഒക്കെ കാണും പുറത്ത്......ലക്ഷ്മി ഏടത്തിയുടെ സ്വരം ഇത്തിരി കനത്തിട്ടുണ്ട്.അടുത്ത ഒരു വിളിക്ക് ചാന്‍സ് ഉണ്ടാക്കുന്നത് അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി കൊണ്ട് മനസ്സില്ല മനസ്സോടെ ആണെങ്കിലും അകത്തേക്ക് നടന്നു .ചീവീടുകള്‍ അപ്പോഴും എന്നെ വിളിക്കുണ്ടായിരുന്നു ....................
അധികം താമസിയാതെ തന്നെ എന്റെ ആദ്യത്തെ പോസ്റ്റ്‌ വരുന്നതാണ് .....എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിച്ചു കൊള്ളുന്നു...............................